Ente Thiricharivu

എന്‍റ്റെ തിരിച്ചറിവ്

ശ്വാസം മുട്ടുന്നത്‌ പോലെ .ഞാന്‍ കണ്ണ് തുറന്നു. താഴേക്ക്‌ നോക്കി.
അതാ ഒരുത്തന്‍ ബെഞ്ചില്‍ ചാരിയിരുന്ന് ആസ്വദിച്ചു wills cigarette  വലിച്ചു കയറ്റുന്നു. ജോഗ്ഗിങ്ങിനെന്നും പറഞ്ഞു വീട്ടില്‍ നിന്നും പുറപെട്ടു ഈ വിഷ പുക കാറ്റില്‍ പറത്തി ,എന്റെ ഉറക്കം കെടുതതിയ ക്രൂരന്‍!!
വെളുപ്പിന്‌ തന്നെ ഒരാളെ ശപിക്കേണ്ടി വന്നതില്‍ എനിക്ക്‌ വിഷമമുണ്ട്‌ . സാരമില്ല.
ഒന്നു കൂടി കണ്ണും അടച്ചു കിടന്നു.

എന്റെ പുതിയ പാര്‍പിടത്തിലേക്ക് ചേകേറിയിട്ടു അധികം ദിവസമായില്ല.
രോഡിന് അഭീമുകീകരിക്കുന്ന ,കമ്പി മതിലിനു അരികില്‍ ഉള്ള childrens park – ഇലെ  പച്ച പുതച്ച മരമായിരുന്നു അത്. ഞാനോ….. “ഒരു പച്ചില പാമ്പും “.

നേരം വെളുത്തു. കുറച്ചു നേരത്തെ പരിശ്രമം കൊണ്ട്‌ കുറച്ചധികം പ്രാണികളെ കിട്ടി.
എന്റെ വയറും നിറഞ്ഞു. അടുത്ത ഒരുറക്കം കഴിഞ്ഞു നോക്കുമ്പോള്‍ അതാ മരത്തിനടിയിലെ ബെഞ്ചില്‍ സ്ഥാനം പിടിച്ചിരുന്നത്‌ രണ്ടു college  കമിതാക്കള്‍ ആയിരുന്നു.
ചക്ഷുശ്രവണന്‍ ആയതുകൊണ്ട്‌ ഒരേ സമയം കാണാനും കേള്‍ക്കാനും കഴിയില്ലല്ലോ.
ഞാന്‍ കണ്ണടച്ചു.

 സ്ത്രീ ശബ്ദം. ” എന്റെ വീട്ടില്‍ കല്യാണം ആലോചിക്കുനുണ്ട്‌. കോഴ്സ് കഴിയാരായല്ലോ.
ഇനി നിന്റെ കൂടെയുള്ള നാളുകള്‍ എണ്ണപെട്ടു കഴിഞ്ഞു. “

പുരുഷ ശബ്ദം. ” ഓ അതു സാരമില്ല. മുന്ന് വര്‍ഷത്തെ ക്യാമ്പസ് പ്രണയം. അതു നമ്മള്‍ ആദ്യമേ പറഞ്ൂറപ്പിച്ചതല്ലേ..അപ്പോള്‍ ഇനിയുള്ള സമയം വിലപെട്ടതാണ്. പാഴാക്കാന്‍ പറ്റില്ല. പിന്നെ മൊബൈല് ഉണ്ടല്ലോ.”

” മോളേ….. അങ്ങോട്ട്‌ പോകല്ലേ…. ” ഒരു സ്ത്രീയുടെ ഉച്ചത്തില്‍ ഉള്ള ശാസന കേട്ട്‌ ഞാന്‍ കണ്ണ് തുറന്നു.

മരത്ണല്‍ കണ്ടു..ബെഞ്ചിലിരിക്കന്‍ ഒരു കൊച്ച് പെണ്‍ കുട്ടി ഓടി വന്നു കൊണ്ടിരുന്നു.
അവിടെ നടക്കുന്ന ചൂടന്‍ രംഗങ്ങളുടെ അപകടം മനസ്സിലാകിയത്‌ കൊണ്ട്‌, ആ കുട്ടിയുടെ അമ്മ അതിന്റെ പിറകെ ഉച്ചത്തില്‍ ശാസിച്ചു കൊണ്ട്‌ ഓടി വരുന്നു. ഇതൊരു “childrens park” ആല്ലേ? അതിനെ കുറ്റം പറയാന്‍ പറ്റില്ല.

എന്റെ ബെഞ്ചിലിരുന്ന കമിതതാക്കള്‍ എങ്ങോട്ടോ ഓടി മറഞ്ഞു.. “childrens park” പോലെ ..
ഒരു യുവ ജന പാര്‍ക്ക് ഉടനെ തുടങ്ങുന്നതാണു നല്ലത്.. ഞാന്‍ ഓര്‍ത്തു.

ഞങ്ങള്‍ മൃഗങ്ങള്‍ കല്യാണം കഴിക്കാറില്ല. ആര്‍ക്കും ആരെയും പ്രണയിക്കാം. പക്ഷേ ഞങ്ങള്‍ക്കിടയില്‍ വഞ്ചന ഇല്ല. അതിനുള്ള ബുധിയുമില്ല. ഞങ്ങളുടെ ശത്രുക്കളായ മനുഷ്യരും  ഇതേ പാത തുടരുന്നതില്‍ ഞാന്‍ അഭിമാനിച്ചു.

ആകാശം ഇരുണ്ട്‌ കൂടി. എല്ലാവരും പാര്‍ക്കില്‍ നിന്നും പോയ് കഴിഞ്ഞിരുന്നു. ഞാന്‍ കണ്ണടച്ചു. തവളകളുടെ ശബ്ദം മുഴങ്ങി നിന്നു. എനിക്ക്‌ കൊതി അടക്കാനായില്ല. ഞാന്‍ കണ്ണ് തുറന്നു താഴേക്കിറങ്ങി. മഴ പെയ്യുവാന്‍ തുടങ്ങി. കുറച്ചധിക നേരത്തെ പ്രവര്‍ത്തനം കൊണ്ട്‌ ഭക്ഷണം കുശാലായി. ഇനി സൂഘമായി ഉറങ്ങാം. ഞാന്‍ വീണ്ടും മരത്തിലേക്ക് കയറി.

സൂര്യന്‍ ഉദിക്കാന്‍ തുടങ്ങിയിട്ടില്ല. ആരോ നടക്കുന്ന ശബ്ദം  കേട്ട്‌ ഞാന്‍ കണ്ണ് തുറന്നു.
ഇരുണ്ട നിറത്തിലുള്ള മുണ്ടും, നീല നിറത്തിലുള്ള ബനിയനും ധരിച്ച ഒരു മധ്യ വയസ്കന്‍ .
ഒരു നീണ്ട കയറുമായി ബെഞ്ചിന്റെ മുകളില്‍ കയറി നില്കുന്നു. അയാള്‍ ആ കയറു കൊണ്ട്‌ ഒരു കെട്ടു ഉണ്ടാക്കി ,അതു കഴുത്തില്‍ ഇടാന്‍ തുടങ്ങുന്നു. ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി നില്കുകയായിരുന്നു അയാള്‍ .ഞാന്‍ പേടിച്ചു .
അയാള്‍ ഇവിടെ തൂങ്ങി മരിച്ചാല്‍ ,നാളെ എന്റെ മരത്തിനു ചുറ്റും ആളുകള്‍ കൂടും. പിന്നെ അവര്‍ ആദ്യം തല്ലി കൊല്ലുക എന്നെയാവും. മറ്റൊന്നും ചിന്തിച്ചില്ല. ഞാന്‍ അയാളുടെ നേര്‍ക്ക് ചാടി. എന്നെ കണ്ട മാത്രയില്‍ അയാള്‍ എന്നെ വലിച്ചെറിഞ്ഞു കൊണ്ട്‌ നിലവിളിച്ച് ജീവനും കൊണ്ടോടി.
മരിക്കാന്‍ തുനിഞ്ഞവന്‍ ആണെങ്കിലും അപ്രതീക്ഷിതമായി എന്നെ കണ്ടാല്‍ ആരായാലും പേടിക്കും.

ബുധിയില്ലെങ്കിലും ,ഞങ്ങള്‍ മൃഗങ്ങള്‍ സന്തുഷ്ടാരാണു. ഒരു മൃഗവും ആത്മഹത്യ ചെയ്‌ത ചരിത്രം ഞാന്‍ കേട്ടിട്ടില്ല. ബുധിമാന്‍ എന്നു ഞാന്‍ കരുതിയ ഈ ഇരുകാലി മനുഷ്യന്‍
ശുദ്ധ വിഡ്ഡി തന്നെ!

ആ തിരിച്ചരിവില്‍ ഞാന്‍ മരത്തിലേക്ക് മടങ്ങി. സ്വന്തം ജീവന്‍ രക്ഷിച്ച സന്തോഷത്തോടെ.

 

One thought on “Ente Thiricharivu

Add yours

Leave a comment

Website Built with WordPress.com.

Up ↑