സ്ത്രീ–അന്നും ഇന്നും എന്നും

 

പുരുഷന്മാർ വീട്ടുജോലികൾ ചെയ്യാത്തതു മൂലം ദാബത്യങ്ങൾ വരേ വേർപ്പിരിയുന്ന കാലമാണിത്. സ്ത്രീകളെ അടിച്ചമർത്തൽ , സ്ത്രീ വിമോചനം, സമത്വം, സ്വാതന്ത്ര്യം – ഈ വാക്കുകളെല്ലാം ഇന്നത്തെ കാലത്ത് നിരന്തരമായി കേൾക്കുന്നവയാണ്‌.

പണ്ടു മുതലേ ഞാനും ഈ ചിന്താഗതിയോട് യോജിച്ചിരുന്നു. വീട്ടിൽ അച്‌ചൻ അടുകളയുടെ പടിവാതിൽ കടന്നു ഞാൻ കണ്ടിട്ടില്ല. എന്നാൽ അമ്മയ്ക്കതിൽ പരാതിയുള്ളതായി കേട്ടിട്ടുമില്ല. പിന്നീട് ഞാൻ മനസ്സിലാക്കി, അതിൽ പരാതിപ്പെട്ടിട്ട് യാതൊരു കാര്യവുമില്ലെന്ന്. കാരണം അതൊരു സാമൂഹിക വ്യവസ്തിഥി ആയിരുന്നു. ആ സമൂഹ വ്യവസ്തിഥിയോടെനിക്കു പുച്‌ച്ചം തോന്നി. സ്ത്രീയായാലും പുരുഷനായാലും വിശപ്പ് എല്ലാവർക്കും ഒരുപോലെ തന്നെയല്ലേ? പുരുഷ മേധാവിത്വം ആഴ്ന്നിറങ്ങിയ രാജ്യമാണ്‌ എന്റേതെന്ന തിരിച്ചറിവു എന്നിൽ അല്പമെങ്കിലും ശോകം ഉളവാക്കി.

പില്കാലത്ത് സ്ത്രീകൾക്കു പുരുഷന്മാരോളം സ്വാതന്ത്ര്യം ലഭിച്ചിരുന്ന ചില പാശ്ചാത്യ രാജ്യങ്ങളെ കുറിച്ച് ഞാനറിഞ്ഞു. അടുക്കളയും വീട്ടുജോലികളും സ്ത്രീകളോടൊപ്പം ഉത്തരവാദിത്ത്വം പങ്കുവയ്കുന്ന സമൂഹങ്ങളും ഈ ഭുമിയിലുണ്ട്.

സ്ത്രീ വിമോചനത്തിന്റെ വശത്തു നിന്നും ചിന്തിക്കുംബോൽ പാശ്ചാത്യ സംസ്കാരം നല്ലതായി തോന്നിയെങ്കിലും, കുടുംബം എന്ന ആശയത്തിന്‌ വേണ്ടത്ര ദൃഡതയില്ലാത്ത ആ സാമൂഹിക വ്യവസ്തിഥിയോട് എനിക്ക് പൂർണമായി യോജിക്കാൻ പറ്റില്ല.

കല്യാണം എന്ന ആശയത്തെ നമ്മുടെ സംസ്കാരം ഇന്നും വളരെ അർത്ഥവത്തായി കാണുന്നു. ഭാവിയിലെ ഒരു കുടുംബത്തിനുള്ള അടിത്തറ പാകുകയാണ്‌ ഓരോ കല്യാണത്തിലൂടെയും.

ഒരു കുടുംബത്തിന്റെ സ്നേഹത്തിലും ഭദ്രതയിലും വളർന്നതാണ്‌ എന്റെ ബാല്യം. അച്‌ച്ചനിൽ നിന്നും പടിച്ച പാഠങ്ങൾ അമ്മയ്ക്കോ, അമ്മയിൽ നിന്നും പടിച്ച പാടങ്ങൾ അച്‌ച്ചനോ പറഞ്ഞു തരാൻ കഴിയില്ല. ആ കുടുംബത്തിന്റെ അതേ സ്നേഹവും ഭദ്രതയും അനുഭവിച്ചാണ്‌ എന്റെ അമ്മുമ്മയും അപ്പുപ്പനും ജീവിച്ചു പോയതു. ബാല്യത്തിനും വാർധക്യത്തിനുമിടയിലുള്ള കുറച്ചു സമയം മാത്രമാണു് നമുക്കു സ്വന്തമായി ജീവിക്കാൻ കഴിയുന്നത്. ബാക്കിയുള്ള ജീവിതത്തിൽ പരസഹായം കൂടിയേ തീരു.
യൗവനം ഭാല്യത്തേയും വാർധക്യത്തേയും ഒരു കുടകീഴിൽ സംരക്ഷിക്കുന്ന വ്യവസ്തിഥിയാണ്‌ കുടുംബം. ഈ ആശയത്തെ ഞാൻ അത്യധികം മാനിക്കുന്നു. എന്നാൽ ഈ കുടുംബത്തിന്റെ കലവറ അഥവാ അടുക്കളയുടെ ചുമതല എന്തുകൊണ്ട് വീട്ടിലെ സ്ത്രീയ്ക്കു മാത്രം?

ഞാൻ പലരോടും ഈ ചോദ്യം ചോദിച്ചു. എനിക്ക് ഉത്തരം കിട്ടിയില്ല.

പുരാണങ്ങൾ പരിശോധിച്ചാൽ പോലും അന്നപൂർണ്ണേശ്വരി എന്നും ദേവിയാണ്‌. അന്നപൂർണ്ണേശ്വരൻ എന്ന പ്രയോഗം ഉള്ളതായി ഞാൻ കേട്ടിട്ടില്ല. നമ്മുടെ രാജ്യം ഭാരതാംബയാണ്‌. എന്തുകൊണ്ടു ഭാരതം പുരുഷനായില്ല? ഭൂമി ദേവിയാണ്‌. ഭക്ഷണം , ധനം, ഐശ്വര്യം, വിദ്യ എല്ലാം ദേവി രൂപങ്ങൾ പ്രധാനം ചെയ്യുന്നവയാണ്‌.

ഈ പുരാണങ്ങൾ സത്യമാണെങ്കിൽ സ്ത്രീയെ വീടിന്റെ അടുക്കളയിൽ മാത്രമായി ഒതുക്കേണ്ട കാര്യമില്ലല്ലോ. സ്ത്രീ തന്നെയാണ്‌ സംബത്തിന്റേയും ദേവി. അപ്പോൾ പുരുഷന്‌ തുല്യമായി സ്ത്രീകൾക്കും ജോലി ചെയ്യുവാൻ അവകാശമുണ്ട്.

ഒന്നുകിൽ പുരാണങ്ങൾക്ക് തെറ്റിയതാവാം.ഇല്ലെങ്കിൽ പുരാണങ്ങളെ സൗകര്യപൂർവ്വം വളച്ചൊടിച്ച് സ്ത്രീയെ അടുക്കളയ്ക്കുള്ളിൽ തളച്ചിട്ടതാവാം. എന്തായാലും സ്ത്രീയുടെ അടിച്ചമർത്തലിനെ പിന്താങ്ങുവാനോ പുരുഷ മേധാവിത്വത്തിനെതിരേ ചിന്തിക്കുവാനോ തക്ക യാതൊരു കാരണവും ഞാൻ കണ്ടില്ല.

അങ്ങനെയിരിക്കെ എന്റെ വിവാഹം കഴിഞ്ഞു. അതിനു മൂന്ന് വർഷങ്ങൾകു ശേഷം ആ സുദിനം വന്നു. ഞാനും ഒരമ്മയായി. ഇന്നു മേയ് മാസം എട്ടാം തീയതി, 2016 ലോകം മാതൃദിനം ആചരികുന്നു. അഞ്ചു വയസ്സാകാറായ എന്റെ മകൻ എനികായി ഒരു ഗ്രീറ്റിങ്ങ് കാർഡ് ഉണ്ടാക്കി തന്നു. അവന്റെ സ്കൂളിലെ അധ്യാപികയുടെ സഹായത്തോടെ ആയിരുന്നു അത്‌. അവന്റെ ആ സമ്മാനം എന്നെ ഒത്തിരി സന്തോഷിപ്പിച്ചു. എന്നാൽ ആ കാർട് സത്യത്തിൽ തരേണ്ടത് അവന്റെ ജന്മദിനത്തിനെ അന്നാണു്.

കുടുംബത്തിന്റെ ഏറ്റവും മുതിർന്ന കുട്ടിയുടെ പിറന്നാളിന്റെ അന്ന് അച്‌ചനും അമ്മയ്ക്കു കൂടി പിറന്നാൾ ആശംസകൾ നല്കണം. കാരണം ആദ്യത്തെ കുട്ടി ജനിച്ച അന്നല്ലെ അവരിലെ അച്‌ചനും അമ്മയും ജനിച്ചത്‌. തമാശയായി തോന്നുമെങ്കിലും അത് സത്യമല്ലേ?

മകൻ ജനിച്ചതോടെ ആദ്യമായ് മുലപ്പാൽ എന്ന അത്ഭുതം ഞാൻ അനുഭവിച്ചു.അത് ആ കൈകുഞ്ഞിന്റെ അന്നം ആവുകയായിരുന്നു. ഞാൻ അന്നപൂർണ്ണേശ്വരിയുടെ ഭാവം കൈകൊണ്ടു. ആ അനുഭൂതി ഒരിക്കലും ഒരു പുരുഷനും അനുഭവിക്കാൻ കഴിയില്ല.

തന്റെ കുഞ്ഞ് ഒരമ്മയുടെ കണ്മുന്നിൽ ഇല്ലെങ്കിൽ കൂടെയും കുഞ്ഞിനു വിശന്നാൽ അമ്മയുടെ മാറിടം വേദനിക്കും.അവളറിയാതെ പാൽ ചുരത്തും. മറ്റൊരാളുടെ വിശപ്പ് അറിയാനുള്ള കഴിവ് കിട്ടിയതായ് ഒരമ്മയായപ്പോൾ എനിക്കു തോന്നി.

കുടുംബാങ്കഗളുടെ വിശപ്പറിയുന്ന ഒരു സ്ത്രീയ്കല്ലാതെ മറ്റാർക്കാണ്‌ ആ വീടിന്റെ അടുക്കളയുടെ അധികാരവും ഉത്തരവാദിത്തവവും നല്കേണ്ടത്?

പുരാണങ്ങളെ ഞാൻ ശരി വെച്ചു. അന്നപൂർണ്ണേശ്വരി എന്നും ദേവി തന്നെ. ഒരു ദേവനും അതിനു തുല്യമാവാൻ പറ്റില്ല. അച്‌ചൻ അടുക്കളയിൽ കയറാത്തതിൽ എനിക്ക് പരാതിയില്ല. അമ്മയെ സഹായിക്കാൻ കയറിയാൽ സന്തോഷം. എന്നാലും ആ കലവറയുടെ സൂക്ഷിപ്പുകാരി എന്നും അമ്മ തന്നെ.

ഇന്ന് മകൻ നല്കിയ കാർഡും വാങ്ങി ഞാൻ അവനെ കെട്ടിപ്പിടിച്ചു. നിഷ്കളങ്കമായ ആ ബാല്യത്തോട് ഞാൻ ചോദിച്ചു,

“ എന്തുകൊണ്ടാണ്‌ നിനക്ക് അമ്മയെ ഇഷ്ടം?”

പെട്ടന്നു തന്നെ അവൻ പറഞ്ഞു, “ അതില്ലേ, അമ്മ എനികു എപ്പോഴും ഭക്ഷണം ഉണ്ടാക്കിത്തരും. പിന്നെ അമ്മ എന്റെ കൂടെ കളിക്കും.”

സ്ത്രീയേ, നീ ഉണരൂ. നീ ഒരിക്കലും പുരുഷന്‌ അടിമയല്ല. ഓരോ പുരുഷന്റെയും അമ്മയാണു നീ. നീയാണ്‌ അന്ന്പൂർണ്ണേശ്വരി. നീയാണ്‌ പ്രകൃതി.

പുരുഷൻ തന്നെയാണ്‌ പ്രകൃതിയുടെ സംരക്ഷകൻ. പുരുഷനിൽ നിന്നും സ്വാതന്ത്ര്യം നേടിയ സ്ത്രീയോ, സ്ത്രീയെ സംരക്ഷികാത്ത പുരുഷനോ നിലനില്പ്പില്ല. പുരുഷനും പ്രകൃതിയും ചേർന്നാലെ പ്രപഞ്ചം പൂർണമാകു.

“പിതാ രക്ഷതി കൗമാരെ
പതി രക്ഷതി യൗവനേ
പുത്രോ രക്ഷ്തി വാർദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമർഹതി”

മനു സ്മ്രിതിയിൽ, സ്ത്രീയ്ക്കു വേണ്ട്ത് പുരുഷനിൽ നിന്നും സംരക്ഷണമാണ്‌, സ്വാതന്ത്ര്യമല്ല എന്നാണൊ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

സസ്നേഹം,
സുമി.

2 thoughts on “സ്ത്രീ–അന്നും ഇന്നും എന്നും

Add yours

    1. Sumi aashayam kollaaam,nannay ezhudiyittum undu.
      Sthreekal kku ella edathum oru sthaanam eppo undu…avasyamillaatha oro karyangal ezhudhy ezhudhy veruthey ulla freedom kalayanda.Eppolum orkkuka ” Ammayi Meesha Vechal Ammavan Aakoola “

      Liked by 1 person

Leave a reply to Vinod Cancel reply

Website Built with WordPress.com.

Up ↑