Short Story #2# “Chumbanam”

   ചുംബനം

വൈകുന്നേരം സമയം മൂന്ന്‌ കഴിഞ്ഞിരുന്നു. ഉച്ച മയക്കതിനായി കയ്യില്‍ ഒരു വാരികയും പിടിച്ചു കട്ടിലില്‍ കിടക്കുമ്പോഴാണ് , മുറിയില്‍ ആരോ നടക്കുന്ന ശബ്ധം കേട്ട്‌ ഞാന്‍ എഴുന്നേറ്റ്‌ നോക്കിയത് .

എന്‌ജ്നിയരിംഗ് വിദ്യാര്‍ഥിയായിരുന്ന എന്‍റ്റെ മകന്‍ , semester vacation-ന്‌ ഉച്ചയുറക്കം ശീലമാക്കിയിരുന്നു. എന്നാല്‍ ഇന്നു പതിവില്ലാതെ ഈ നേരത്ത് കുളിച്ചൊരുങ്ങി യാത്രായാവുന്നത്‌ കണ്ടു ഞാന്‍ ചോദിച്ചു

“നിഖില്‍.. നീ എവിടേയ്ക്കാണ്‌ പോകുന്നത്‌ ഈ നേരത്ത്?”

” അമ്മാ.. ഈ വാരികയും വായിച്ചിരുന്നാല്‍ മതിയോ? ഞാന്‍ ഇന്നലെ തന്നെ അച്നോട് പറഞ്ഞു അനുവാദം വാങ്ിയിരുന്നല്ലോ. ഇന്നല്ലേ ചരിത്ര പ്രസ്സിദ്ധമായ ചുംബ്ന സമരം  നടക്കുന്നത്‌. ആരുണും , അരവിന്ധും , മാത്യുവും ഇപ്പൊഴെത്ും. ഞങ്ങള്‍ എല്ലാവരും കൂടി മെര്‍റൈന്‍ ഡ്രൈവ് വരെ പോകുന്നു.”

കണ്ണാടിയുടെ മുമ്പില്‍ ഒരു കൈ പൊക്കെറ്റ്ഇല്‍ ഇട്ട്‌ കൊണ്ട്‌ ,മറു കൈ സ്പൈക് ചെയ്തു വെച്ചിരുന്ന മുടിയില്‍ തടവികൊണ്ട്‌ അവന്‍ ചോദിച്ചു.

“How am I looking?  Style  ആയിട്ടില്ലേ അമ്മാ…”

അവന്റെ മുഘത്ത് കൌമാരത്തിന്റെ തുടിപ്പും ,സന്തോഷത്തിന്റെ ചിരിയും തിളങ്ങി നിന്നു.

ഞാന്‍ ചോദിച്ചു…” എന്താണീ ചുംബനസമരം?

” ഏതോ ഹോട്ടേല്ലോ മറ്റോ ആരോ തല്ലി….. ആ…. ആര്‍കറിയാം? എന്തായാലും സംഭവം ചുംബനമല്ലേ.. പോകാതിരിക്കാന്‍ പറ്റില്ല.”

അര്‍ഥാശൂന്യമായ ആ മറുപടി കേട്ട്‌ ഞാന്‍ ഞെട്ടി .

“അവിടെ പോലീസും ഇതിനെ എതിര്‍ക്കുന്ന ആളുകളും മറ്റും കൈയ്യും കെട്ടി നോക്കി നില്കില്ല. തല്ലു കൊള്ളാന്‍ പോകണമെന്നു ഇത്ര ആഗ്രഹമുണ്ടോ നിനക്ക്?”

“തല്ലു കൊള്ളാന്‍ എന്നെ കിട്ടില്ല. ഞങ്ങള്‍ ഓടും.”

ഇതു പറഞ്ഞു കൊണ്ട്‌ അവന്‍ ബെട്രൂമിന്റെ വാതിലിനരികില്‍ നിന്നിരുന്ന എന്റെ അടുത്തു വന്നു ശാസന പോലെ പറഞ്ഞു.. “കൈയ്യില്‍ അമ്മ എന്താ വള ഇടാന്‍ മറന്നു പോകുന്നത്‌? ഞാന്‍ തന്നെ എപ്പോഴും ഓര്‍മ്മപെടുട്ത്ണോ?”

ഞാന്‍ ഒന്നും മിണ്ടിയില്ല. ഡൈനിംഗ്  ടേബിളില്‍ വെച്ചിരുന്ന ജഗ്ഗില് നിന്നും വെള്ളം കുടിച്ചു കൊണ്ട്‌ അവന്‍ ഷൂസെടുക്കാന്‍ പോയി.

ഒന്‍പത്തില്‍ പടിക്കുന്ന എന്റെ മകള്‍ സ്കൂള്‍ കഴിഞ്ഞു കയറി വന്നത്‌ അപ്പോഴാണ്.
തോളില്‍ നിന്നും ബാഗുരി വെച്ചു  ഫാനുമിട്ട് സൊഫയില്‍ അവള്‍ ഇരുന്നു. അനുജതി വന്ന ശ്ബ്ധം കേട്ട്‌ നിഖില്‍ മുന്‍ വശത്തെ മുറിയിലേക്ക്‌ വന്നു.

“നിന്റെ കൂടെ സ്കൂള്‍ ബസില്‍ വരുന്ന ആ പയ്യന്മാരോട്‌ നീ കൂടുതല്‍ കൂട്ട്‌ കൂടാന്‍ പോകേണ്ട. കണ്ടാലെ അറിയാം അവന്മാര് ശെരിയല്ലെന്നു .”

ക്ഷീണം കൊണ്ടാവാം ,ചേട്ടന്റെ ശാസനയ്ക്കു അവള്‍ തലയാട്ടി . ഒന്നും പറഞ്ഞില്ല.

” പോക്ന്ണമെന്നു നിനക്കു   നിര്‍ബന്ധമാണോ? ” എനിക്ക്‌ ഇതിനോടു ഒട്ടും യോജിക്കാന്‍ ആവുന്നില്ല.” ഞാന്‍ അവനോട് ചോദിച്ചു.

“അമ്മ old generation ആണ്.  new generation ആയി ചിന്തിക്കൂ അമ്മാ.. ഞാന്‍ വൈകില്ല. വേഗം തിരിച്ചു വരാം.”

കൌമാരത്തില്‍ ശാസിക്കുന്നത്‌ എരി തീയില്‍ എണ്ണ ഒഴിക്കുന്നതിനു തുല്യമാണ്‌.
ഞാന്‍ ഒന്നും മിണ്ടിയില്ല.

അവന്റെ കൂട്ടുകാര്‍ അപ്പോള്‍ ഗെയ്റ്റിനരികില്‍ എത്തിയിരുന്നു. അവരെ കണ്ട സന്തോഷത്തില്‍ അവന്‍ വേഗം പുറത്തേക്ക്‌ നടക്കാന്‍ ഒരുങ്ങി.

വാതില്‍ക്കല്‍ നിന്ന് കൊണ്ട്‌ ഞാന്‍ പറഞ്ഞു…

“നീ ഒറ്റയ്ക്ക് പോകേണ്ട.. നിന്റെ ആനിയത്തിഎയും കൂടെ . കൂട്ടിക്കോ …
അവളും ചുമ്ബികട്ടെ… വേണമെങ്കില്‍ ഞാനും കൂടെ വരാം. എനിക്കും ഉണ്ടല്ലോ ചുംപിക്കാനുള്ള സ്വാതന്ത്ര്യം. ”

എവിടെന്നോ പാഞ്ഞ് എത്തിയ മഴക്കാര്‍ പോലെ അവന്റെ മൂഘം ഇരുണ്ടു.

അതു അവന് ഉള്ള്‌കൊള്ളാന്‍ കഴിഞ്ഞില്ല.

അമ്മയോ അനിയത്ിയോ മറ്റാരെ എങ്കിലും നോക്കുന്നത്‌ അവന് ആലോചിക്കാന്‍ കൂടി കഴിയുമായിരുന്നില്ല.

അവന്റെ മുഘത്തെ ചിരി മാഞ്ഞു. തല താഴ്‌ന്നു. കാലുകള്‍ ആരോ പിന്നില്‍ നിന്നും വലിക്കുന്നത്‌ പോലെ ,അവന്‍ പതുക്കെ മുന്നോട്ട്‌ നീങ്ങി.

അലക്ഷ്യവും അര്‍ഥാശൂന്യവുമായി മുന്നോട്ട്‌ നടന്നു നീങ്ങുന്ന യുവത്വത്തെ ഒരു നിമിഷം ചിന്തിപിക്കാനായതില്‍  ഞാന്‍ ആസ്വസിച്ചു.

*********************************************************************************************************

Website Built with WordPress.com.

Up ↑