തെറ്റും ശരിയും

തെറ്റും ശരിയും

രാവിലെ സമയം പത്തു മണി . ചെറിയ സ്ലീവോടു കൂടിയ തേച്ചു വ്രിത്തിയാക്കിയ വെളുത്ത ഷർട്ട്, നീല നിറത്തിലുള്ള ജീൻസ്, വെളുത്ത നിറത്തിലുള്ള ഷൂസ്, അതിനിണങ്ങിയ വാച്ചും. തലമുടി ചീകിയൊരുക്കി ജെൽ തേച്ചിരിക്കുന്നു . ജിമ്മിൽ പോയി അധ്വാനിച്ചു സംബാധിച്ച മസിലുകളുടെ വടിവ് മനസ്സിലാകത്തക്കവണ്ണം ഷർട്ടും പാന്റും ക്രിത്യമായ അളവുകളിൽ തുന്നിയിരിക്കുന്നു. മുഘത്ത് നിറഞ്ഞ പ്രകാശം. ചിരിയിൽ മനസ്സിന്റെ സന്തോഷം പ്രകടമാണു. അധ്വ്ട്ടൈസിങ്ങ് എജെൻസിയുടെ റിസെപ്ഷനിൽ പ്രവീൺ കാത്തിരുന്നു.

ഡിഗ്രി കഴിഞ്ഞ് ഒന്നര കൊല്ലമായി അഭിനയ മോഹവും തലയിലേറ്റി നടക്കുന്നു. ശരീര സൗന്ദര്യം അവൻ കാത്തു സൂക്ഷിച്ചു. പല രൂപത്തിലുള്ള ഫൊട്ടോകൾ എടുത്തു. സിനിമാ നിർമ്മാതാക്കൾ, മോടെല്ലിങ്ങ്, അധ്വ്ട്ടൈസിങ്ങ് എജെൻസികൾ എന്നിങ്ങനെ മുട്ടാത്ത വാതിലുകൾ ചുരുക്കം. അങ്ങിനെ നിരാശയുടെ വക്കിലെത്തി നില്കുംബോഴാണു ഇന്നലെ വൈകുന്നേരം കോൾ വരുന്നത്. സന്തോഷം അടക്കാനായില്ല. ഓഫീസ് റിസെപ്ഷനിൽ കാത്തിരുന്ന ഓരോ നിമിഷവും അവന്റെ ഹ്രിദയമിടിപ്പു വർധിച്ചു കൊണ്ടേയിരുന്നു.

“പ്രവീൺ, അകത്തേക്ക് പൊയ്കൊള്ളു.സാർ വിളിക്കുന്നു.” റിസെപ്ഷെനിൽ ഇരുന്ന പെൺകുട്ടി ചിരിച്ച മുഘത്തോടു കൂടി പറഞ്ഞു.
അവൻ എഴുന്നേറ്റ് അകത്തേക്കു നടന്നു. വിശാലമായ ആ ഓഫീസ് അതിമനോഹരമായി അലങ്കരിക്കപ്പെട്ടിരുന്നു. ഏസിയുടെ തണുപ്പിൽ താഴെ വിരിച്ചിരുന്ന ചുവന്ന കാർപെറ്റിലൂടേ പ്രവീൺ അകത്തുള്ള കാബിനിലേക്കു നടന്നു നീങ്ങി. കാബിന്റെ വാതിൽ തുറന്ന് അകത്തു കയറി.

“വരൂ പ്രവീൺ, ഇരിക്കു” അദ്ദേഹം പറഞ്ഞു.
മുന്നിൽ കിടന്നിരുന്ന ഒരു കസേരയിൽ അവൻ സ്ഥാനമുറപ്പിച്ചു.

“പ്രവീൺ, നിങ്ങളുടെ പ്രൊഫൈൽ ഞാൻ കണ്ടു. നിങ്ങൾ ഇതിനു മുൻപ് അഭിനയിച്ചിട്ടുണ്ടൊ?”

“ഇല്ല സർ.” പ്രവീൺ പറഞ്ഞു.

“ശരി. അതു കുഴപ്പമില്ല. ഞങ്ങളുടെ അടുത്ത പ്രൊജെക്റ്റിനു വേണ്ടിയാണു പ്രവീണിനെ സെലെക്റ്റ് ചെയ്തതു. നിങ്ങൾകു അതിനു താല്പര്യം ഉണ്ടോ?”

“ ഏതു പ്രൊടക്റ്റിന്റെ പരസ്യമാണു സർ?” പ്രവീൺ സന്തോഷത്തോടെ ചോദിച്ചു.

അദ്ദേഹം മേശക്കുള്ളിൽ നിന്നും ഒരു രൂപാ വലിപ്പമുള്ള ഒരു ലോകെറ്റ് പുറത്തെടുത്ത് . അതിൽ നക്ഷത്രത്തിന്റെ ചിത്രം കൊത്തിയിരുന്നു. നിറം സ്വർണവും.

“സർ, ഇതെന്താണു?”
“പ്രവീൺ, ഇതാണു കുബേര ലോകെറ്റ്. ഇതു കഴുത്തിലണിഞ്ഞാൽ നിങ്ങളുടേ എല്ലാ സാംബത്തിക പ്രശ്നങ്ങളും തീരും. വില 2500. നിങ്ങൾ ഇതിന്റെ പരസ്യത്തിലാണു അഭിനയിക്കേണ്ടത് .”

പ്രവീൺ ഞെട്ടി. കണ്ണിൽ ഇരുട്ടു കയറി. വിരലുകൾ കൊണ്ടു നെറ്റിയിൽ തടവി, കയ്യിലിരുന്ന ലോകെറ്റ് നോക്കി, അവൻ തല കുംബിട്ടിരുന്നു.

പണ്ട് സ്കൂളിൽ പടിക്കുംബോൾ രുദ്രാക്ഷ് മാഹാത്മ്യം എന്ന സൻ ജയൻ എഴുതിയ കഥ മലയാള പാഠപുസ്തകത്തിൽ പഠിച്ചത്. ഒരു ദരിദ്രൻ തന്റെ കൈവശം ഉണ്ടായിരുന്ന ഒരു ചാക്ക് രുദ്രാക്ഷം അമിത വിലയ്ക്കു വിറ്റ് സംബന്നനായ കഥ. വെറുതേ കൊടുത്താൽ പോലും രുദ്രാക്ഷം ആരും വാങ്ങില്ല. ഹിമാലയത്തിൽ നിന്നുള്ള അമൂല്യ രുദ്രാക്ഷങ്ങളാണെന്നും, അവ അണിഞ്ഞാൽ ജീവിതത്തിലേ സർവ്വ ദുഖങ്ങളും മാറുമെന്നും എഴുതി പത്രത്തിൽ പരസ്യം കൊടുത്തു. പതിന്മടങ്ങു വിലയ്കാണു അവ വിറ്റു പോയത്.

ആ കഥ പടിച്ചു പരീക്ഷ എഴുതി പാസാകുംബോൽ അതിലേ പോലൊരു കഥാപാത്രമാകാൻ വിധിയുണ്ടാകുമെന്നു അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല.

“പ്രവീൺ, നിങ്ങൾ എന്താണു ചിന്തികുന്നത്?”

“സർ, ഇതു ചതിയല്ലേ? സ്വർണ്ണം പൂശിയാൽ പോലും 300 രൂപയിൽ കൂടാത്ത ഈ ലോകെറ്റ് അണിഞ്ഞാൽ പ്രശ്നങ്ങൽ മാറുന്നതെങ്ങിനെയാണു?” പ്രവീൺ ചോദിച്ചു.

“ പ്രവീൺ, വിശ്വാസമാണു മനുഷ്യ മനസ്സിന്റെ ആധാരം. പ്രവീൺ അംബലത്തിൽ പൊകാറുണ്ടോ?”

“ഞാൻ ഇടയ്ക്കു പോകാറുണ്ട്.” പ്രവീൺ പറഞ്ഞു.

“ താമസിക്കുന്നതു കേരളത്തിലായാലും, അന്റാർട്ടിക്കയിലായാലും , ദേവാലയത്തിൽ പോയാലും പോയില്ലെങ്കിലും, സന്തോഷത്തിലും, സങ്കടത്തിലും, ആപത്തിലും, ഞാൻ വിശ്വസിക്കുന്ന ദൈവം എന്നേ രക്ഷിക്കും എന്നു അടിയുറച്ച് വിശ്വസിക്കുന്ന ഒരാൾക്ക് ദേവാലയത്തിൽ പോകേണ്ട ആവശ്യം ഉണ്ടോ?”

“ഇല്ല” പ്രവീൺ പറഞ്ഞു.

“നമ്മുടേ ഉള്ളിൽ അവിശ്വാസത്തിന്റേ കണികയുണ്ട്. സന്തോഷം വരുംബോൽ പലരും ദൈവത്തേ മറക്കുന്നു. സങ്കടം വരുംബോൾ ആ അവിശ്വാസം കൂടുന്നു. മനുഷ്യനിൽ അവിശ്വാസം ഉള്ളതു കൊണ്ടാണു ഇത്രയുമധികം അംബലങ്ങളും പള്ളികളും ഇന്നും നിലനില്ക്കുന്നത്. ഞാൻ പറയുന്നത് ശരിയാണെന്നു പ്രവീണിനു തോന്നുന്നുണ്ടോ? ”

“യെസ് സർ. നിങ്ങൾ പറയുന്നതു ഒരർത്ഥത്തിൽ ശരിയാണു.” പ്രവീൺ പറഞ്ഞു.

“അഭിനയം എന്നതു നിസ്സാരമായ കാര്യമല്ല. ഇതുവരേ അനുഭവിക്കറ്റ്ഹ്ത സാഹചര്യങ്ങൽളും, വികാരങ്ങളും, ചിന്തകളും, നാം അഭിനയിച്ചു പ്രതിഫലിപ്പിക്കുംബോഴാണു ഒരാൾ മികച്ച നടനാകുന്നത്. പ്രവീൺ ഈ പരസ്യം നന്നായി അഭിനയിച്ചാൽ ആളുകളിൽ ചിലർ ഇതു വിശ്വസിക്കും. ഈ കുബേര ലോകെറ്റ് അണിഞ്ഞാൽ എന്റേ പ്രശ്നങ്ങൾ മാറും എന്നു അടിയുറച്ചു വിശ്വസിക്കുന്നവന്റേ ആ വിശ്വാസം മാത്രം മതി അവനേ ആ പ്രശ്നത്തിൽ നിന്നും രക്ഷിക്കാൻ. അങ്ങനെ ഈ പരസ്യം കാണുന്ന ഒരു ലക്ഷം പേരിൽ പത്തു പേർ ഇതു വിശ്വസിച്ചു വാങ്ങിയാൽ, അതിൽ കുറേ ആളുകളുടെ പ്രശ്നങ്ങൽ ആ വിശ്വാസം കൊണ്ടു സ്വമേധയാ മാറും. അവർ അതു ഇരുപതു പേരോടു പറയും. അങ്ങിനേ ആ വിശ്വാസം പടരും. പ്രവീൺ നന്നായി അഭിനയിച്ചാൽ , ആ പത്തു പേരുടെ വിശ്വാസം നേടിയാൽ, ആ പത്തു പേരുടെ പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയും. ആ പത്തു പേരെ ഒരർഥത്തിൽ നമ്മൾ സഹായിക്കുകയല്ലേ ചെയ്യുന്നത്? അഭിനയത്തിൽ പ്രവീണിന്റേ കഴിവു തെളിയിക്കാൻ പറ്റിയ ഒരവസരമാണിത്. പ്രവീൺ തയ്യാറാണോ ഒരു സ്ക്രീൻ ട്ടെസ്റ്റിനു?“

”ഞാൻ തയ്യാറാണു സർ.“ പ്രവീൺ പറഞ്ഞു.

”അങ്ങിനെയെങ്കിൽ നാളെ ഞങ്ങളുടെ സ്റ്റുടിയോയിലെക്കു നാളേ മൂന്നു മണിക്ക് വരൂ.“

”ശരി സർ“ പ്രവീൺ പറഞ്ഞു.

അദ്ദേഹത്തിനു ഒരു ഷേക്ക് ഹാന്റ് കൊടുത്തിട്ടു അവൻ കാബിനിൽ നിന്നും ഇറങ്ങി.

”അവിശ്വാസികൾ ഉള്ളടുത്തോളം കാലം ആളുകൾ നുണ പറയും. എന്നാൽ ആ നുണ കൊണ്ടു അവിശ്വാസികളിൽ കുറേ പേരെയെങ്കിലും വിശ്വാസികൾ ആക്കുവാൻ കഴിഞ്ഞാൽ, ആ നുണ പറയുന്നതിൽ എന്താണു തെറ്റ്?“
പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ താൻ അടുത്ത തീരുമാനത്തെ ശരിവെച്ചു കൊണ്ടു പ്രവീൺ മുന്നോട്ടു നടന്നു.

ഈ തത്ത്വത്തിൽ പ്രവീൺ എത്രത്തോളം വിശ്വസിക്കുനുവോ, അത്രത്തോളം നാളെ അവന്റെ അഭിനയം മികവേറും.

നാം വിശ്വസിക്കുന്ന കാര്യങ്ങൽ മാത്രമേ നമ്മുടെ മനസ്സിനു ഉൾകൊള്ളാൻ കഴിയൂ.
ഇതാണു യാധാർഥ്യം. ഇതിൽ ശരിയുമില്ല. തെറ്റുമില്ല. വിശ്വാസികളും അവിശ്വാസികളും മാത്രം. ശരി എന്നു ഒരാൾ വിശ്വസിക്കുനത് മറ്റൊരാൾക്കു തെറ്റായിരിക്കാം. ശരിയും തെറ്റും തമ്മിലുള്ള അന്തരം മനുഷ്യരുടെ വിശ്വാസം മാത്രം.

Website Built with WordPress.com.

Up ↑