
aval ennum sundari
അവൾ എന്നും സുന്ദരി
നീളമുള്ള മുടി നല്ലവണ്ണം ചീകി, പൊട്ടു തൊട്ട്, മാലയും വളയുമിട്ട്, ചുരിദാറോ പാവാടയോ ഉടുത്തു നില്ക്കുന്ന ശാലീന സുന്ദരികളും,ക്രോപ്പ് ചെയ്ത മുടിയും ജീൻസും ട്ടോപ്പും ചെറിയ മാലയും കമ്മലുമിട്ട് നില്ക്കുന്ന മോഡേൺ സുന്ദരികളും.
പലതരം വർണ്ണങ്ങളിൽ, തുളകൾ ഉള്ളതും ഇല്ലാത്തതും, പഴകിയതു പൊലെയിരിക്കുന്നവയും, വീതി കൂടിയതും കുറഞ്ഞതും അങ്ങനെ വ്യത്യസ്തമായ ജീൻസുകൾ. പെൺക്കുട്ടികളെ തോല്പിക്കുന്ന നീളത്തിലുള്ള തലമുടി. ക്രീമുകളും ജെല്ലുകളും തേച് സ്പൈക്കു ചെയ്തു വെച്ചിരിക്കുന്നവ വേറേ. ഷൂസുകളും , ഷർട്ടുകളും വർണശഭളം. ആൺകുട്ടികൾ അവരുടെ രീതിയിൽ അണിഞ്ഞൊരുങ്ങി നടക്കുന്നു.
ഹൈസ്കൂൾ മുതൽ കോളേജ് കാലം വരെ കാണുന്ന ഈ ചമയലിനു പിന്നിൽ അടിസ്ഥാനമായ എതിർ ലിംഗത്തോടു തോന്നുന്ന ആകർഷണ തത്ത്വം അതിന്റെ ഉച്ചസ്ഥായിയിൽ മുഴങ്ങി നിന്നു.
“ആൺകുട്ടികൾ നോക്കാനല്ലേ പെൺകുട്ടികൾ ഇങ്ങനെയൊക്കെ ഒരുങ്ങി നടക്കുന്നത്..” ഇതായിരുന്നു പൂവലന്മാരുടെ മറുപടി. പൂവാലശല്യം എന്നു പറയുമെങ്കിലും, ആ ശല്യത്തിനു വേണ്ടി ഒരുങ്ങി നടക്കുന്ന പെൺകുട്ടികൾ ഇകൂട്ടത്തിൽ ഇല്ലാതില്ല. കമന്റടികൾ കേട്ട് ചിരിചു കൊണ്ടു മുന്നോട്ടു നടക്കുന്ന പെൺകുട്ടികൾ എക്കാലവും പൂവാലന്മാർക്ക് പ്രോൽസാഹനം പടരുന്നു.
എന്നാൽ അണിഞ്ഞൊരുങ്ങി നടക്കുന്ന ഈ പ്രവർത്തിക്കു പിന്നിൽ ആകർഷണ തത്ത്വം മാത്രമാണെന്നു എനിക്കു വിശ്വാസമില്ലായിരുന്നു.അതിനു പിന്നിലുള്ള യഥാർഥ കാരണം ഞാൻ എന്നും അന്വേഷിച്ചുകൊണ്ടേയിരുന്നു.
പണ്ടു കാവിയണിഞ്ഞു നടന്ന വിവേകാനന്ദനോടു ഒരു വിദേശി ചോദിച്ചു ,“ നിങ്ങൾക്കു കോട്ടും സൂട്ടുമിട്ടു ഒരു മാന്യനായി നടന്നു കൂടേ?” അപ്പോൾ വിവേകാനന്ദൻ നല്കിയ മറുപടി ഇങ്ങനെ “നിങ്ങളുടെ നാട്ടിൽ തയ്യല്കാരാണു മാന്യന്മാരെ സൃഷ്ടിക്കുന്നത്. എന്നാൽ എന്റെ രാജ്യത്ത് സ്വഭാവ ശുദ്ധി കൊണ്ടാണു ഒരാൾ മാന്യനാകുന്നത്.”
ഈ പറഞ്ഞതിൽ തെല്ലും അതിശയോക്തി ഇല്ലാതില്ല. നല്ലവണ്ണം ഒരുങ്ങി നടക്കുന്ന എത്രയോ കള്ളന്മാരും കള്ളികളും നമ്മുടെ നാട്ടിലുണ്ട്. മാന്യതയുടെ മുഘം മൂടിയായി പലരും വസ്ത്രങ്ങളും അലങ്കാരങ്ങളും ഉപയോഗിക്കുന്നു.
ഞാൻ എന്റെ പല സുഹ്രുത്തുക്കളോടും ചോദിച്ചു, നിങ്ങൽ ഒരുങ്ങി നടക്കുന്നത് എന്തിനാണെന്ന്. കുറേയാളുകൾ ആകർഷണ തത്ത്വം പറഞ്ഞൊഴിഞ്ഞു. ചിലർ പറഞ്ഞു ‘ആത്മ വിശ്വാസം“ കിട്ടാനാണെന്നു. സ്വധൈര്യം തോന്നാൻ വസ്ത്രങ്ങലുടെ സഹായം വേണമെന്നുള്ളതു ഒരു പരിധി വരെ ശരിയാണു. സമൂഹത്തിൽ വസ്ത്ര നിർമാണ കുത്തകകൾ അങ്ങനെ ഒരു മാനദണ്ഡം ഒരുക്കി വച്ചു. മുഘക്കുരു വന്നാൽ വിഷമിക്കുന്ന, കണ്ണിനടിയിൽ കറുത്ത പാടുകൾ വന്നാൽ സങ്കടപ്പെടുന്ന ഒരു സമൂഹത്തിന്റെ അപകർഷതാ ബോധത്തെയും ഭയത്തേയും വൻക്കിട കബിനികൾ ലേപനങ്ങലുടെ രൂപത്തിൽ വിറ്റു കാശാക്കുന്നു.
കോളേജു കഴിഞ്ഞു ജോലിയിൽ പ്രവേശിക്കുംബോൾ, ”പ്രൊഫെഷ്ണൽ ട്രസ്സിങ്ങ്“ എന്ന പുതിയ വിഭാഗം തന്നെ പരിചയപ്പെട്ടു. ഒരൊ ജോലിക്കും ഒരൊരൊ വേഷം എന്ന മാനദണ്ടം ഉണ്ടായിരുന്നു. ആത്മവിസ്വാസം, അനുശാസനം, ആകർഷണം എന്നതിൽ കവിഞ്ഞ ഒരു കാരണവും ആ വസ്ത്ര ധാരണത്തിനു പിന്നിലുള്ളതായി ആരും പറഞ്ഞില്ല.
അടുത്തതായി കാണപ്പെട്ടത് വിവാഹ ശേഷമുള്ള ദംബധികളെയാണു. പങ്കാളിയുടെ ഇഷ്ടങ്ങളനുസരിച്ചു രൂപവും ഭാവവും മാറി വരുന്ന ഒരു പുതിയ വേഷവിധാനം. മാതാപിതാക്കളാകുന്ന ഘട്ടം വരുംബോൾ ഇനിയും വേഷങ്ങളിൽ മാന്യത കൈവന്നു.മക്കളുടെ അഭിപ്രായങ്ങളും വേഷത്തിൽ മാറ്റങ്ങൾ വരുത്തി.
എന്നാൽ ഇതൊന്നും ശാശ്വതമായ ഒരു കാരണമായിരുന്നില്ല. അച്ച്ചനോടോ അമ്മയോടോ വഴക്കിടുന്ന ദിവസം മക്കൾ ഒരുങ്ങില്ല. ഭർത്താവുമായി പിണങ്ങിയാൽ ഭാര്യ വിരൂപയുടെ ഭാവം ധരിക്കും. മേലധികാരി പിണങ്ങിയാൽ തൊഴിലാളി പിന്നെ ചിരിക്കില്ല. എത്ര വിലകൂടിയ വസ്ത്രം ധരിച്ചാലും മുഘത്തു ശോഭ ഇല്ലെങ്കിൽ സൗന്ദര്യം തോന്നില്ല. മനസ്സിന്റെ വികാരം അനുസരിച്ചു വേഷവിധാനങ്ങൾ മാറുന്നുവെങ്കിൽ, ഒരുങ്ങി നടക്കുന്നതിനു പിന്നിൽ നാം പറയുന്ന കാരണങ്ങൾ താല്കാലികമായ കാരണങ്ങൽ മാത്രമാണു.
അപ്പോഴാന്നു ഞാൻ അവരെ പരിചയപ്പെടുന്നത്. അൻപതു വയസ്സിൽ കൂടുതൽ പ്രായമുണ്ടായിരുന്നു. തേച്ചു മടക്കിയ സാരി വൃത്തിയായി ചൊരിഞ്ഞുടുതിരിക്കുന്നു. മുടി ചീകി കെട്ടിയിരുന്നു. വേഷത്തിനു അനുയോജ്യമായ ആഭരണങ്ങൾ. കയ്യിൽ ചെറിയ ഒരു പേഴ്സ്. വൃത്തിയുള്ള ചെരുപ്പുകൾ. ഞാൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ മറ്റൊരു നിലയിലായിരുന്നു അവരുടെ വീട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പല തവണ ഞാൻ അവരെ കണ്ടിട്ടുണ്ട്. ഒരിക്കൽ പോലും അവരുടെ മുഘത്തെ ശോഭ കുറഞ്ഞില്ല. ചിരി മാഞ്ഞില്ല. അവർ എന്നും സുന്ദരിയായിരുന്നു.
ഞാൻ അവരെ പരിചയപ്പെടുവാൻ തീരുമാനിച്ചു. ഞാൻ അവരുടെ വീട്ടിൽ ചെന്നു. ആ നിറഞ്ഞ പുഞ്ചിരി എന്നെ സ്വാഗതം ചെയ്തു. അവർ എന്നെത്തേയും പോലെ അന്നും സുന്ദരിയയിരുന്നു.അവരുടെ ഭർത്താവും അവിടെ ഉണ്ടായിരുന്നു. ഞാൻ എന്നെ പരിചയപ്പെടുത്തി. എന്നാൽ അവർ ചിരിചു കൊണ്ടു അവരുടെ ഭർത്താവിനോട് എന്തോ ആങ്ങ്യ ഭാഷയിൽ പറഞ്ഞു.
“അവൾകു സംസാരിക്കാൻ കഴിയില്ല”.ഭർത്താവു എന്നോടു പറഞ്ഞു. ഞാൻ ആകെ വിഷമിച്ചു. എന്നാൽ അവർ എന്നെ ആശ്വസിപ്പികുവാൻ ശ്രമിച്ചു. അവരുടെ ചിരി മാഞ്ഞില്ല. ഞങ്ങൽ സന്തോഷത്തോടെ സംസാരം തുടർന്നു. ഞാൻ അവരൊടു ചോദിച്ചു. “ ഒട്ടേറെ തവണ ഞാൻ ചേച്ചിയെ കണ്ടിട്ടുണ്ട്. എന്നും നിങ്ങൽ സുന്ദരിയായിരുന്നു. നിറഞ്ഞ ചിരിയും ഭംഗിയുള്ള ആഭരണങ്ങളും അണിഞ്ഞു എപ്പോഴും നടക്കുക എന്നതു എളുപ്പമുള്ള കാര്യമല്ല. ചേചിക്കു അതെങ്ങിനെ സാധിക്കുന്നു?”
അവർ ഒരു കടലാസെടുത്തു എന്തോ എഴുതി എനിക്കു നല്കി.
“ എന്നെ കാണുന്ന എല്ലാ ആളുകൾക്കും സന്തോഷം മാത്രം നല്കാനാണു ഞാൻ ആഗ്രഹിക്കുന്നതു. ദേഹത്തിന്റെ നാണവും വൈകല്യങ്ങലും മറയ്ക്കാൻ ഉപയോഗിക്കുന്ന വസ്ത്രങ്ങൽ, വൃത്തിയുള്ളതും ഭംഗിയുള്ളതും ആകുംബോൾ, എന്നെ കാണുന്ന കണ്ണുകൾകു സന്തോഷം ലഭികുന്നു. മനസ്സിന്റെ സങ്കടങ്ങളും സംഘർഷങ്ങളും മറയ്ക്കാൻ ഞാൻ പുഞ്ചിരിക്കുന്നു. അ പുഞ്ചിരിയിൽ എന്നെ കാണുന്നവരുടെ മനസ്സും നിറയുന്നു. ഞാൻ മരിച്ചു കഴിഞ്ഞാലും എന്നെ എല്ലവരും സന്തോഷത്തൊടെ മാത്രം ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
ആ വാകുകളിൽ ഇക്കാലമത്രേയും ഞാൻ തേടി നടന്ന ഉത്തരമുണ്ടായിരുന്നു. നാം എന്നും മറ്റുള്ളവരുടെ സന്തോഷത്തിന്റെ കാരണമാകണം എന്ന് ആഗ്രഹിക്കുന്ന മനസ്സിന്റെ സൗന്ദര്യമാൺ അതിനു പിന്നിൽ.
“ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം ” എന്നു മുത്തശ്ശി പറഞ്ഞതിന്റെ പൊരുൾ ഇതായിരിക്കുമോ?
Short Story #2# “Chumbanam”
ചുംബനം
വൈകുന്നേരം സമയം മൂന്ന് കഴിഞ്ഞിരുന്നു. ഉച്ച മയക്കതിനായി കയ്യില്‍ ഒരു വാരികയും പിടിച്ചു കട്ടിലില്‍ കിടക്കുമ്പോഴാണ് , മുറിയില്‍ ആരോ നടക്കുന്ന ശബ്ധം കേട്ട് ഞാന്‍ എഴുന്നേറ്റ് നോക്കിയത് .
എന്‌ജ്നിയരിംഗ് വിദ്യാര്‍ഥിയായിരുന്ന എന്‍റ്റെ മകന്‍ , semester vacation-ന് ഉച്ചയുറക്കം ശീലമാക്കിയിരുന്നു. എന്നാല്‍ ഇന്നു പതിവില്ലാതെ ഈ നേരത്ത് കുളിച്ചൊരുങ്ങി യാത്രായാവുന്നത് കണ്ടു ഞാന്‍ ചോദിച്ചു
“നിഖില്‍.. നീ എവിടേയ്ക്കാണ് പോകുന്നത് ഈ നേരത്ത്?”
” അമ്മാ.. ഈ വാരികയും വായിച്ചിരുന്നാല്‍ മതിയോ? ഞാന്‍ ഇന്നലെ തന്നെ അച്നോട് പറഞ്ഞു അനുവാദം വാങ്ിയിരുന്നല്ലോ. ഇന്നല്ലേ ചരിത്ര പ്രസ്സിദ്ധമായ ചുംബ്ന സമരം നടക്കുന്നത്. ആരുണും , അരവിന്ധും , മാത്യുവും ഇപ്പൊഴെത്ും. ഞങ്ങള്‍ എല്ലാവരും കൂടി മെര്‍റൈന്‍ ഡ്രൈവ് വരെ പോകുന്നു.”
കണ്ണാടിയുടെ മുമ്പില്‍ ഒരു കൈ പൊക്കെറ്റ്ഇല്‍ ഇട്ട് കൊണ്ട് ,മറു കൈ സ്പൈക് ചെയ്തു വെച്ചിരുന്ന മുടിയില്‍ തടവികൊണ്ട് അവന്‍ ചോദിച്ചു.
“How am I looking? Style ആയിട്ടില്ലേ അമ്മാ…”
അവന്റെ മുഘത്ത് കൌമാരത്തിന്റെ തുടിപ്പും ,സന്തോഷത്തിന്റെ ചിരിയും തിളങ്ങി നിന്നു.
ഞാന്‍ ചോദിച്ചു…” എന്താണീ ചുംബനസമരം?
” ഏതോ ഹോട്ടേല്ലോ മറ്റോ ആരോ തല്ലി….. ആ…. ആര്‍കറിയാം? എന്തായാലും സംഭവം ചുംബനമല്ലേ.. പോകാതിരിക്കാന്‍ പറ്റില്ല.”
അര്‍ഥാശൂന്യമായ ആ മറുപടി കേട്ട് ഞാന്‍ ഞെട്ടി .
“അവിടെ പോലീസും ഇതിനെ എതിര്‍ക്കുന്ന ആളുകളും മറ്റും കൈയ്യും കെട്ടി നോക്കി നില്കില്ല. തല്ലു കൊള്ളാന്‍ പോകണമെന്നു ഇത്ര ആഗ്രഹമുണ്ടോ നിനക്ക്?”
“തല്ലു കൊള്ളാന്‍ എന്നെ കിട്ടില്ല. ഞങ്ങള്‍ ഓടും.”
ഇതു പറഞ്ഞു കൊണ്ട് അവന്‍ ബെട്രൂമിന്റെ വാതിലിനരികില്‍ നിന്നിരുന്ന എന്റെ അടുത്തു വന്നു ശാസന പോലെ പറഞ്ഞു.. “കൈയ്യില്‍ അമ്മ എന്താ വള ഇടാന്‍ മറന്നു പോകുന്നത്? ഞാന്‍ തന്നെ എപ്പോഴും ഓര്‍മ്മപെടുട്ത്ണോ?”
ഞാന്‍ ഒന്നും മിണ്ടിയില്ല. ഡൈനിംഗ് ടേബിളില്‍ വെച്ചിരുന്ന ജഗ്ഗില് നിന്നും വെള്ളം കുടിച്ചു കൊണ്ട് അവന്‍ ഷൂസെടുക്കാന്‍ പോയി.
ഒന്‍പത്തില്‍ പടിക്കുന്ന എന്റെ മകള്‍ സ്കൂള്‍ കഴിഞ്ഞു കയറി വന്നത് അപ്പോഴാണ്.
തോളില്‍ നിന്നും ബാഗുരി വെച്ചു ഫാനുമിട്ട് സൊഫയില്‍ അവള്‍ ഇരുന്നു. അനുജതി വന്ന ശ്ബ്ധം കേട്ട് നിഖില്‍ മുന്‍ വശത്തെ മുറിയിലേക്ക് വന്നു.
“നിന്റെ കൂടെ സ്കൂള്‍ ബസില്‍ വരുന്ന ആ പയ്യന്മാരോട് നീ കൂടുതല്‍ കൂട്ട് കൂടാന്‍ പോകേണ്ട. കണ്ടാലെ അറിയാം അവന്മാര് ശെരിയല്ലെന്നു .”
ക്ഷീണം കൊണ്ടാവാം ,ചേട്ടന്റെ ശാസനയ്ക്കു അവള്‍ തലയാട്ടി . ഒന്നും പറഞ്ഞില്ല.
” പോക്ന്ണമെന്നു നിനക്കു നിര്‍ബന്ധമാണോ? ” എനിക്ക് ഇതിനോടു ഒട്ടും യോജിക്കാന്‍ ആവുന്നില്ല.” ഞാന്‍ അവനോട് ചോദിച്ചു.
“അമ്മ old generation ആണ്. new generation ആയി ചിന്തിക്കൂ അമ്മാ.. ഞാന്‍ വൈകില്ല. വേഗം തിരിച്ചു വരാം.”
കൌമാരത്തില്‍ ശാസിക്കുന്നത് എരി തീയില്‍ എണ്ണ ഒഴിക്കുന്നതിനു തുല്യമാണ്.
ഞാന്‍ ഒന്നും മിണ്ടിയില്ല.
അവന്റെ കൂട്ടുകാര്‍ അപ്പോള്‍ ഗെയ്റ്റിനരികില്‍ എത്തിയിരുന്നു. അവരെ കണ്ട സന്തോഷത്തില്‍ അവന്‍ വേഗം പുറത്തേക്ക് നടക്കാന്‍ ഒരുങ്ങി.
വാതില്‍ക്കല്‍ നിന്ന് കൊണ്ട് ഞാന്‍ പറഞ്ഞു…
“നീ ഒറ്റയ്ക്ക് പോകേണ്ട.. നിന്റെ ആനിയത്തിഎയും കൂടെ . കൂട്ടിക്കോ …
അവളും ചുമ്ബികട്ടെ… വേണമെങ്കില്‍ ഞാനും കൂടെ വരാം. എനിക്കും ഉണ്ടല്ലോ ചുംപിക്കാനുള്ള സ്വാതന്ത്ര്യം. ”
എവിടെന്നോ പാഞ്ഞ് എത്തിയ മഴക്കാര്‍ പോലെ അവന്റെ മൂഘം ഇരുണ്ടു.
അതു അവന് ഉള്ള്‌കൊള്ളാന്‍ കഴിഞ്ഞില്ല.
അമ്മയോ അനിയത്ിയോ മറ്റാരെ എങ്കിലും നോക്കുന്നത് അവന് ആലോചിക്കാന്‍ കൂടി കഴിയുമായിരുന്നില്ല.
അവന്റെ മുഘത്തെ ചിരി മാഞ്ഞു. തല താഴ്‌ന്നു. കാലുകള്‍ ആരോ പിന്നില്‍ നിന്നും വലിക്കുന്നത് പോലെ ,അവന്‍ പതുക്കെ മുന്നോട്ട് നീങ്ങി.
അലക്ഷ്യവും അര്‍ഥാശൂന്യവുമായി മുന്നോട്ട് നടന്നു നീങ്ങുന്ന യുവത്വത്തെ ഒരു നിമിഷം ചിന്തിപിക്കാനായതില്‍ ഞാന്‍ ആസ്വസിച്ചു.
*********************************************************************************************************


