“നിന്റെ പേരെന്താ?” സുശീലൻ.
“സുശീലനൊ? എന്നിട്ട് നിന്റെ ശീലങ്ങൽ അത്ര നല്ലതല്ലല്ലോടാ!!”
“വയസ്സ്?” 46
“നിന്റെ വീട്ടിലെ ഫോൺ നംബർ?” പൂജ്യം നാല്പതി നാലേ എഴുപത്തി എട്ടേ അറുപത്തി എട്ട് .
“വീട്ടിൽ നിന്നും ആരെങ്കിലും വന്നിട്ടു പോയാൽ മതി.”
ഞാൻ തലയാട്ടി.
പൊലീസ് സ്റ്റേഷന്റെ മൂലയ്ക്കു തലയും താഴ്ത്തി ഞാനിരുന്നു.
ഒന്നുറക്കെ കരയണമെന്നു തോന്നി. കണ്ണിൽ കുറ്റബോധതിന്റെ കൂരിരുട്ടും, ഹൃദയത്തിനു ഭാരവും തോന്നി.
ദ്രിശ്യങ്ങൽ ഒരോന്നായി മനസ്സിൽ തെളിഞ്ഞു.
ദിവസ കൂലിക്കു പണി എടുത്തിരുന്ന ഒരു കെട്ടിട നിർമ്മാണ തൊഴിലാളി ആണു ഞാൻ.
സാമാന്യം നല്ല രീതിയിൽ കുടുംബ ജീവിതം നയിച്ചു പോന്നിരുന്നു. ചെറുതാണെങ്കിലും സ്വന്തമായൊരു വീടുമുണ്ടായിരുന്നു. ഭാര്യയും മക്കളുമുള്ള ഒരു കൊച്ചു കുടുംബം.
ദേഹാധ്വാനം ഉള്ള തൊഴിലായതു കൊണ്ട് ആഴ്ചാവസാനം ചെറിയ തോതിൽ മദ്യപിച്ചിരുന്നു. വീടിന്റെ അടുത്തുള്ള ബാറിൽ മൂന്നോ നാലോ പെഗ്ഗ്. അതിൽ കൂടില്ല. ആ ശീലം കൊണ്ടു യാതൊരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ല.
എന്റെ വളരെ അടുത്ത സുഹൃത്ത് ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു. അവൻ ഇടയ്ക്കു ധർണയ്ക്കും ജാഥയ്ക്കും മറ്റും ആളെ തികയാത്തപ്പോൾ എന്നെ കൊണ്ടു പോകുമായിരുന്നു.
ഖദർ ഇടണം. മുദ്രാവാക്യങ്ങൽ വിളിക്കണം. ചിലപ്പോൾ വെയിലത്ത്. ചിലപ്പോൾ തണലത്ത്.
എന്തായാലും കുറഞ്ഞതു ഒരു അഞ്ഞൂറു രൂപയും, കുപ്പിയും, സമയാസമയത്തിനു നല്ല ഭക്ഷണവും. ഞാൻ ഒന്നും
ഒഴിവാക്കില്ലായിരുന്നു. ദേഹമനങ്ങാതെ കൂലി കിട്ടുന്ന മറ്റേതു തൊഴിലുണ്ടു നമ്മുടെ നാട്ടിൽ?
പല പാർട്ടികൾ, പല സമര മുറകൾ, പല ആവശ്യങ്ങൽ. കൊണ്ൺഗ്രെസ്സും, കമ്മ്യൂണിസ്റ്റും, അവരുടെ ശിഘരങ്ങളായ ഏ മുതൽ അറ്റം വരെയുള്ള ഗ്രൂപുകൾക്കും, തൊഴിലാളി യൂണിയനുകൾക്കും എന്നുവേണ്ട, ഒട്ടുമിക്ക എല്ലാത്തിനും ഞാൻ പോയിട്ടുണ്ട്. ഒരു പ്രസ്ഥാനത്തോടും ഒരു പക്ഷഭേദവും ഞാൻ കാണിച്ചിട്ടില്ല. അപ്പം തിന്നാൽ പോരേ ,കുഴി ഞാൻ എണ്ണണ്ണോ?
എന്നാൽ ഇന്നിപ്പോൾ ഡെമോക്ളസിന്റെ വാളു പോലെ തലയ്ക്കു മീതേ തൂങ്ങി നിൽകുകയാണല്ലോ സർകാറിന്റെ മദ്യ നയം.വർഷങ്ങൽ അത്രെയും കുടിപ്പിച്ചു ശീലിപ്പിച്ചു .രാത്രി മയങ്ങി വെളുത്തപ്പോൾ മദ്യം വിഷമായി. വീടിന്റെ അടുത്തുള്ള ബാർ പൂട്ടി. ബിവറെജ് കൊർപറേഷൻ അല്പം ദൂരെയായതു കൊണ്ടും, അവിടുത്തേ നീണ്ട നിരയിലേ കാത്തു നില്പ്പിനെ ഭയന്നിട്ടും, ഞാൻ ചിലയാഴ്ച അതു വേണ്ടെന്നു വച്ചു.
അടുത്ത വീട്ടില്ലേ കുട്ടി പറയുന്നതു കേൾകാം “ അമ്മേ..എനിക്ക് കലക്ടറാകണം. എന്നിട്ടു എല്ലാ ദിവസവും സ്കൂളിനു അവധി കൊടുക്കണ്ണം. ” അതുപോലേ എനിക്കും തോന്നി, ഒരു മുഘ്യമന്ത്രി ആവണം. എന്നിട്ടു ഒരു അഞ്ഞൂറു ബാറുകൾ കൂടി തുറക്കണം.
അപ്പോഴാണു മദ്യപാനത്തിനു എതിരേയുള്ള ജാഥയ്ക്കു പോകാൻ സുഹൃത്ത് ക്ഷണിക്കുന്നത്. ഞാൻ നിരസിച്ചു.എന്നാൽ അവനെ വേദനിപ്പിക്കാതിരിക്കാൻ ഞാൻ പറഞ്ഞു “കുപ്പി കിട്ടാത്ത ജാഥയ്ക്കൊന്നും എന്നെ വിളിക്കെണ്ട. ഞാൻ വരില്ല.”
എന്റെ സുഹൃത്ത് പിന്മാറുന്ന ലക്ഷണമില്ല. സംബവം ഇതായതു കൊണ്ട് ആളുകൾ തീരെ കുറവാണു. ഇതു നടത്തുന്നവർ എന്തായാലും മദ്യവിതരണം നടത്തില്ല. എന്നാൽ ഇതിൽ ആളെ സങ്കടിപ്പിക്കുന്ന കുട്ടി നേതാക്കൾ മദ്യവിതരണം ഒളിവിൽ മദ്യവിതരണം നടത്തുമെന്ന രഹസ്യം എന്റെ സുഹൃത്ത് പറഞ്ഞു. മാർഗ്ഗം ഏതായാലും ലക്ഷ്യം നന്നയാൽ മതിയല്ലൊ. ഞാൻ സമ്മതിച്ചു.
മനസാക്ഷിയെ വഞ്ജിച്ചുകൊണ്ട് ഞാൻ മുദ്രാവാക്യങ്ങൽ ഉറക്കെ വിളിച്ചു. പ്രകടനം കഴിഞ്ഞപ്പോൾ സന്ധ്യ മയങ്ങി. കുറച്ചു മാറിയൊരു സ്ഥലത്തു വെച്ചു ഞങ്ങൽ കുറച്ചു കള്ള അണികൾക്കു വേണ്ടി കുപ്പികൾ തുറക്കപ്പെട്ടു. മദ്യ വിരോധികളായ നേതാക്കൾ എങ്ങനെ ബെവറെജ് കൊർപ്പറെഷനു മുന്നിൽ പോയി ക്യു നിൽക്കും?
“സ്പെഷൽ സാധനം പറഞ്ഞുണ്ടക്കിയതാ…” അവർ വിശദീകരിച്ചു. അതും കഴിച്ചു വീട്ടിലേക്കു പോയതു മാത്രം എനിക്കോർമയുണ്ട്. വ്യാജനായിരുന്നു അത്. ലഹരി മൂത്ത് ബോധം കെട്ടു ഞാൻ വഴിയിൽ കിടന്നു.എന്റെ മൊബൈലും പയ്സയും ആളുകൾ എടുത്തു കൊണ്ടു പോയി. കുറച്ചു കഴിഞ്ഞ് ഞാൻ എഴുന്നേറ്റ് ആടിയാടി നടക്കാൻ തുടങ്ങി. രാത്രിയിൽ പെട്രൊളിങ്ങിനു ഇറങ്ങിയ പൊലീസ് ജീപ്പിൽ അവർ എന്നെ സ്റ്റെഷനിൽ കൊണ്ടു പോയി. സ്വബോധം വീണ്ടു കിട്ടിയപ്പോൽ നേരം പുലർന്നിരുന്നു.
ദ്രിശ്യങ്ങൽ മനസ്സിൽ മിന്നി മാറവെ ,കണ്ണുനീർ ഇറ്റി വീണു.
“ ഞാനാണു സാർ സുശീലന്റെ ഭാര്യ. ” എന്റെ ഭാര്യയുറ്റെ ശബ്ധം കേട്ട് ഞാൻ തലയുയർത്തി നോക്കി.
കരഞ്ഞു വീങ്ങിയിരുന്നു അവളുടെ മുഘം. ഒട്ടോയിൽ കയറി ഞങ്ങൽ വീട്ടിലേക്കു തിരിച്ചു. വിഷമം കൊണ്ട്
അവളുടെ കണുകളിലേക്കു നോക്കാൻ ഞാൻ ഭയന്നു. അവൾ ഒന്നും മിണ്ടിയില്ല. ഒന്നു കുറ്റപ്പെടുത്തിയതു കൂടിയില്ല. ആ മൗനം എന്നെ വീണ്ടും വേദനപ്പെടുത്തി. ഞാൻ മനസ്സുകൊണ്ടു അവളോട് മാപ്പു പറഞ്ഞു. പത്തു മിനിറ്റു നീണ്ട ആ
യാത്രയിൽ ഞാൻ മദ്യത്തിനോട് എന്നെന്നെക്കുമായി വിട പറഞ്ഞു.
പാർട്ടികൾ മാറും, നയങ്ങൾ മാറും. എന്നാൽ ജീവിതത്തിൽ നേർവഴിയുടെ നയം തീരുമാനിക്കേണ്ടതു ഞാൻ മാത്രം. അവളുടെ മൗനം വാചാലമായിരുന്നു. ആ മൗനം എന്റെ നയം വ്യക്തമാക്കി.

Touching………!!!!!!
LikeLiked by 1 person
Good story touching the real life of ordinary peoples and their way of thinking.The Climax of the story is very positive and encouraging for young generation.
LikeLike