
സ്ത്രീ-അന്നും ഇന്നും എന്നും
കുറെ നാളുകല്കു ശേഷം എന്നെ എഴുതാൻ പ്രേരിപ്പിച്ച ഒരു വിഷയം ഞാൻ എന്റെ എട്ടാമത്തെ ചെറുകഥയായി പ്രസിദ്ധികരിക്കുന്നു.
ലോകമെങ്ങും മാതൃദുനം ആചരിക്കുംബോൾ, സ്ത്രീകൾകായ് ഞാനിതു സമർപ്പികുന്നു.
ഇതിനോട് നിങ്ങൾ യോജിക്കുന്നുവെങ്കിലും, വിയോജിക്കുന്നുവെങ്കിലും,നിങ്ങളുടെ അഭിപ്രായം എന്നെ അറിയിക്കുവാൻ അഭ്യർഥിക്കുന്നു.
ennu swantham njaan
എന്ന് സ്വന്തം,ഞാൻ
ഇരുപതുകളുടേ ഒരു പതിറ്റാണ്ട് കഴിഞ്ഞ്,അതിന്റെ അവസാന ദിവസം ഇന്ന്, ഞാൻ എനിക്ക് എഴുതുന്ന ഒരു തുറന്ന കത്ത്. നാളേ മുതൽ ഞാൻ മുപ്പതുകാരി. നാളെ എന്റെ ജന്മദിനം. ഇതേ പൊലൊരു ദിവസം ഞാൻ അനുഭവിച്ചത് ഇരുപതികളിലേക്കു പ്രവേശിക്കുനതിന്റേ തലേ ദിവസമായിരുന്നു. അന്നു പക്ഷെ എനിക്കു ഇന്നത്തെകാളും ആകാംഷയും ഭയവും ഉല്കണ്ടയും ഉണ്ടായിരുന്നു. എന്നാൽ ഇന്നു ഞാൻ സന്തുഷ്ടയാണു.
വിദ്യാഭ്യാസത്തിൽ ഒരു ചെറിയ കാൽ വെയ്പ്പ് . അതു പൂർത്തിയായതൊടെ ജോലി. അങ്ങനെ സ്വാതത്രത്തിന്റേയും അഭിമാനത്തിന്റേയും നാളുകൾ. അതുകഴിഞ്ഞു കല്യാണം. ആദ്യമായി പ്രണയം തോന്നിയ വ്യക്തിയേ തന്നെ, സ്വന്തം മാതപിതാക്കളുടേ അനുഗ്രഹത്തോടേ കല്യാണം കഴിക്കാൻ പറ്റുക എന്നുള്ളതു എന്റെ ജീവിതത്തിലേ മഹാഭാഗ്യങ്ങളിൽ ഒന്നാണ്. അങ്ങനെ പിതാവിന്റെ തണലിൽ നിന്നും ഭർത്താവിന്റെ അരികിലേക്കു. ഈ മാറ്റം വളരെ വലുതാണു. പെൺ കുട്ടിയിൽ നിന്നും യുവതിയില്ലേക്ക്. സ്നേഹം വാങ്ങി ശീലിച്ച വ്യക്തി സ്നേഹം നല്കാൻ ശീലിക്കേണ്ട സമയം. പാചകം ഒരു കലയാണ് എന്നാണ് പലരും പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാൽ അതിൽ ഉത്തരവാദിത്വം എന്ന പൊൻ തൂവൽ ചാർത്തപെടുംബോൾ അതിലെ കല മങ്ങി തുടങ്ങും. സ്വന്തം അമ്മയെ മനസ്സാ തൊഴുതു പോകും. അങ്ങനെ പുതിയ ജീവിതത്തിലെ പുതുമകൾക്കും പൊരുത്തകേടുകൾക്കും താള പിഴകൾകുമ്മുള്ള ഒരു പരിഹാരമായാണു ഒരു കുഞ്ഞിന്റേ ജനനം എന്നു പലരും വിശ്വസിക്കുന്നതു. എന്നാൽ ഇതിനോടു ഞാൻ യോജിക്കുന്നില്ല.
കുട്ടിയുടെ ജനനത്തിനു ശേഷവും വേർപ്പിരിയുന്ന എത്രയോ ബന്ധങ്ങൾ.നമ്മുടേ രണ്ടു കണ്ണും അതിന്റേ യധാസ്ഥാനത്ത് ഇരിക്കുംബോഴാണു നമ്മുടേ കാഴ്ച്ച പൂർത്തിയാകുന്നത്. അതിൽ ഒന്നിന്റേ സ്ഥാനം മാറിയാൽ അവസ്ഥ ഭീകരമായിരിക്കും. ഈ രണ്ടു കണ്ണുകൾ പോലെയാണു ഒരു കുട്ടിക്കു അതിന്റേ മാതാപിതാക്കൾ. ഒരുമിച്ചിരുന്നു ഒരേ പോലെ പ്രവർത്തിച്ചാൽ മാത്രമേ ഒരു കുട്ടിക്ക് നേർവഴി കാണാൻ കഴിയൂ. അതു കൊണ്ടു തന്നെ ഒരുമിച്ചു മുന്നേറുവാൻ കഴിയും എന്ന് ഉറപ്പു വന്നതിനു ശേഷം മാത്രം കുട്ടി ജനിക്കുന്നതാണു നല്ലതു എന്നാണു എന്റെ അഭിപ്രായം. സ്വന്തമായി ജോലിയും വിദ്യാഭാസവുമുള്ള സ്വതന്ത്രരായ സ്ത്രീയും പുരുഷനുമുള്ള ഈ കാലഘട്ടത്തിൽ ഈ അഭിപ്രായത്തിനു വളരേ പ്രസക്തിയുള്ളതായി എനിക്കു തോന്നുന്നു. ഇരുപത്തിയാറാം വയസ്സിൽ ഞാൻ ഒരമ്മയായി. മാതൃത്വം എന്നതു ശക്തിയാന്നു. ആ ശക്തിയുടെ അടിസ്ഥാനം ശുധമായ സ്നേഹവും.
മകൻ പിറന്നതോടെ ഞാൻ ജോലി രാജി വെച്ചു. ഒരു പിതാവിനു തന്റെ കുഞ്ഞിനു നല്കാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം അമ്മയുടെ സമയമാണെന്ന് എവിടെയോ വായിച്ചതു ഞാൻ ഓർകുന്നു. എന്നാൽ ഇന്നത്തെ ജീവിത ശൈലിയിൽ പ്രാരാബ്ധങ്ങളുടെ നടുവിൽ അങ്ങിനെ ഒരവസരം ലഭിക്കാൻ പല അമ്മമാർക്കും കഴിയാറില്ല. ഈ കഴിഞ്ഞ ജീവിതത്തിൽ എന്റെ ഭർത്താവു എനിക്കു നല്കിയ ഏറ്റവും നല്ല സമ്മാനവും അതു തന്നെ.
കൈകുഞ്ഞുങ്ങളേ ഡേ കെയറിൽ ആക്കിയിട്ടു ജോലിക്കു പോകേണ്ടി വരുന്ന ഓരോ സ്ത്രീയേയും ഞാൻ മനസ്സു കൊണ്ട് ബഹുമാനിക്കുന്നു. മൂന്ന് മാസം മുതൽ ആറു മാസം വരെയാണു പല സ്ഥാപനങ്ങളിലും സ്ത്രീകൾക്കു പ്രസവത്തിനുള്ള ലീവ് ലഭിക്കുന്നത്. കുട്ടി ജനിച്ചാൽ കുറഞ്ഞതു ആറു മാസമെങ്കിലും മുലപ്പാൽ കുടിച്ചു വളരണം എന്ന പ്രക്രിതി നിയമത്തേ പോലും പാലിക്കാൻ പറ്റാത്ത വ്യവസ്ഥ. കുറഞ്ഞതു ആറു മുതൽ എട്ടു മാസം വരെ എങ്കിലും ലീവു നല്കണം എന്നു ഞാൻ ഈ സമൂഹത്തോടു അഭ്യർത്തികുന്നു. ഭാവി തലമുറയുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്. എന്റെ മകനു ഒൻപതു മാസം പ്രായമായപ്പോൾ ഞാൻ വീണ്ടും പാർട്ട് ട്ടൈം ആയി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ അവനു നാലു വയസ്സാകാൻ പോകുന്നു.
ഈ കടന്നു പോയ പത്തു വർഷം ജീവിതത്തിലേ ഒരു വഴിത്തിരിവാണു. പത്തു വർഷം കൊണ്ടു എന്റെ കാഴ്ചപ്പാടുകൾ മാറി. ചിന്തകളിൽ പക്വത വന്നു. ഞാൻ ഒരു സ്ത്രീ ആണെന്ന് ഇന്നു ഞാൻ അഭിമാനത്തോടെ പറയും. എന്നാൽ പണ്ടത്തെ ഞാനും, ഇന്നത്തേ എന്നിലും അതേ പോലെ ഞാൻ കാത്തു സൂക്ഷിക്കുന്ന ഒരേയൊരു കാര്യം എന്നിലേ കുട്ടിത്തമാണു. ഒളിച്ചു കളിക്കാനും മരത്തിൽ കയറാനും എനിക്കിന്നും കൊതിയാണു.
പ്രതിസന്ധികൾ ഒട്ടേരെ വന്നെങ്കിലും ജീവിതമെന്ന കലാലയത്തിൽ ദൈവമെന്ന പ്രിൻസിപ്പാൾ നടത്തിയപരീക്ഷകളായിരുന്നു അവ. ദൈവം എന്ന സങ്കല്പത്തിൽ ഞാൻ അർപിച്ച വിശ്വാസത്തിൽ ഞാൻ മുന്നോട്ടു നടക്കുന്നു.
ഇനി അടുത്ത പത്തു വർഷങ്ങൾ എങ്ങനെയാകും എന്നു എനിക്കറിയില്ല.ആദ്യമായി സ്കൂളിൽ പോകുന്ന കുട്ടി അമ്മയുടെ കൈവിരൽ വിടാതെ കരയും. എന്നാൽ ക്ലാസ് കഴിഞ്ഞു കൂട്ടുകാരുമൊത്തു കളിച്ച് ചിരിചു വരും. മാറ്റം മാത്രമാണല്ലോ എന്നും സ്ഥായിയായ ഭാവം. എന്നാൽ മാറ്റത്തെ നാം എന്നും എതിർക്കുന്നു.
ഇരുപതുകളുടെ കൈ പിടിചു മുപ്പതുകളിലേക്കു പ്രവേശിക്കുംബോൾ ആകെയുള്ള കൈ മുതൽ വിശ്വാസം മാത്രം.
ക്ലാസ് കഴിഞ്ഞു ചിരിച്ചു പുറത്തിറങ്ങുന്നതു പോലെ അടുത്ത പത്തു വർഷങ്ങൾക്കൊടുവിൽ ചിരിച്ചു കൊണ്ടു ഞാൻ പുറത്തു വരും എന്ന സ്വപ്നം മാത്രം.
നാളെ മാർച് 14, 2015.
പേര് : സുമി വിനയൻ
വയസ്സ് : മുപ്പത്
എന്നു സ്വന്തം,
ഞാൻ.
തെറ്റും ശരിയും
തെറ്റും ശരിയും
രാവിലെ സമയം പത്തു മണി . ചെറിയ സ്ലീവോടു കൂടിയ തേച്ചു വ്രിത്തിയാക്കിയ വെളുത്ത ഷർട്ട്, നീല നിറത്തിലുള്ള ജീൻസ്, വെളുത്ത നിറത്തിലുള്ള ഷൂസ്, അതിനിണങ്ങിയ വാച്ചും. തലമുടി ചീകിയൊരുക്കി ജെൽ തേച്ചിരിക്കുന്നു . ജിമ്മിൽ പോയി അധ്വാനിച്ചു സംബാധിച്ച മസിലുകളുടെ വടിവ് മനസ്സിലാകത്തക്കവണ്ണം ഷർട്ടും പാന്റും ക്രിത്യമായ അളവുകളിൽ തുന്നിയിരിക്കുന്നു. മുഘത്ത് നിറഞ്ഞ പ്രകാശം. ചിരിയിൽ മനസ്സിന്റെ സന്തോഷം പ്രകടമാണു. അധ്വ്ട്ടൈസിങ്ങ് എജെൻസിയുടെ റിസെപ്ഷനിൽ പ്രവീൺ കാത്തിരുന്നു.
ഡിഗ്രി കഴിഞ്ഞ് ഒന്നര കൊല്ലമായി അഭിനയ മോഹവും തലയിലേറ്റി നടക്കുന്നു. ശരീര സൗന്ദര്യം അവൻ കാത്തു സൂക്ഷിച്ചു. പല രൂപത്തിലുള്ള ഫൊട്ടോകൾ എടുത്തു. സിനിമാ നിർമ്മാതാക്കൾ, മോടെല്ലിങ്ങ്, അധ്വ്ട്ടൈസിങ്ങ് എജെൻസികൾ എന്നിങ്ങനെ മുട്ടാത്ത വാതിലുകൾ ചുരുക്കം. അങ്ങിനെ നിരാശയുടെ വക്കിലെത്തി നില്കുംബോഴാണു ഇന്നലെ വൈകുന്നേരം കോൾ വരുന്നത്. സന്തോഷം അടക്കാനായില്ല. ഓഫീസ് റിസെപ്ഷനിൽ കാത്തിരുന്ന ഓരോ നിമിഷവും അവന്റെ ഹ്രിദയമിടിപ്പു വർധിച്ചു കൊണ്ടേയിരുന്നു.
“പ്രവീൺ, അകത്തേക്ക് പൊയ്കൊള്ളു.സാർ വിളിക്കുന്നു.” റിസെപ്ഷെനിൽ ഇരുന്ന പെൺകുട്ടി ചിരിച്ച മുഘത്തോടു കൂടി പറഞ്ഞു.
അവൻ എഴുന്നേറ്റ് അകത്തേക്കു നടന്നു. വിശാലമായ ആ ഓഫീസ് അതിമനോഹരമായി അലങ്കരിക്കപ്പെട്ടിരുന്നു. ഏസിയുടെ തണുപ്പിൽ താഴെ വിരിച്ചിരുന്ന ചുവന്ന കാർപെറ്റിലൂടേ പ്രവീൺ അകത്തുള്ള കാബിനിലേക്കു നടന്നു നീങ്ങി. കാബിന്റെ വാതിൽ തുറന്ന് അകത്തു കയറി.
“വരൂ പ്രവീൺ, ഇരിക്കു” അദ്ദേഹം പറഞ്ഞു.
മുന്നിൽ കിടന്നിരുന്ന ഒരു കസേരയിൽ അവൻ സ്ഥാനമുറപ്പിച്ചു.
“പ്രവീൺ, നിങ്ങളുടെ പ്രൊഫൈൽ ഞാൻ കണ്ടു. നിങ്ങൾ ഇതിനു മുൻപ് അഭിനയിച്ചിട്ടുണ്ടൊ?”
“ഇല്ല സർ.” പ്രവീൺ പറഞ്ഞു.
“ശരി. അതു കുഴപ്പമില്ല. ഞങ്ങളുടെ അടുത്ത പ്രൊജെക്റ്റിനു വേണ്ടിയാണു പ്രവീണിനെ സെലെക്റ്റ് ചെയ്തതു. നിങ്ങൾകു അതിനു താല്പര്യം ഉണ്ടോ?”
“ ഏതു പ്രൊടക്റ്റിന്റെ പരസ്യമാണു സർ?” പ്രവീൺ സന്തോഷത്തോടെ ചോദിച്ചു.
അദ്ദേഹം മേശക്കുള്ളിൽ നിന്നും ഒരു രൂപാ വലിപ്പമുള്ള ഒരു ലോകെറ്റ് പുറത്തെടുത്ത് . അതിൽ നക്ഷത്രത്തിന്റെ ചിത്രം കൊത്തിയിരുന്നു. നിറം സ്വർണവും.
“സർ, ഇതെന്താണു?”
“പ്രവീൺ, ഇതാണു കുബേര ലോകെറ്റ്. ഇതു കഴുത്തിലണിഞ്ഞാൽ നിങ്ങളുടേ എല്ലാ സാംബത്തിക പ്രശ്നങ്ങളും തീരും. വില 2500. നിങ്ങൾ ഇതിന്റെ പരസ്യത്തിലാണു അഭിനയിക്കേണ്ടത് .”
പ്രവീൺ ഞെട്ടി. കണ്ണിൽ ഇരുട്ടു കയറി. വിരലുകൾ കൊണ്ടു നെറ്റിയിൽ തടവി, കയ്യിലിരുന്ന ലോകെറ്റ് നോക്കി, അവൻ തല കുംബിട്ടിരുന്നു.
പണ്ട് സ്കൂളിൽ പടിക്കുംബോൾ രുദ്രാക്ഷ് മാഹാത്മ്യം എന്ന സൻ ജയൻ എഴുതിയ കഥ മലയാള പാഠപുസ്തകത്തിൽ പഠിച്ചത്. ഒരു ദരിദ്രൻ തന്റെ കൈവശം ഉണ്ടായിരുന്ന ഒരു ചാക്ക് രുദ്രാക്ഷം അമിത വിലയ്ക്കു വിറ്റ് സംബന്നനായ കഥ. വെറുതേ കൊടുത്താൽ പോലും രുദ്രാക്ഷം ആരും വാങ്ങില്ല. ഹിമാലയത്തിൽ നിന്നുള്ള അമൂല്യ രുദ്രാക്ഷങ്ങളാണെന്നും, അവ അണിഞ്ഞാൽ ജീവിതത്തിലേ സർവ്വ ദുഖങ്ങളും മാറുമെന്നും എഴുതി പത്രത്തിൽ പരസ്യം കൊടുത്തു. പതിന്മടങ്ങു വിലയ്കാണു അവ വിറ്റു പോയത്.
ആ കഥ പടിച്ചു പരീക്ഷ എഴുതി പാസാകുംബോൽ അതിലേ പോലൊരു കഥാപാത്രമാകാൻ വിധിയുണ്ടാകുമെന്നു അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല.
“പ്രവീൺ, നിങ്ങൾ എന്താണു ചിന്തികുന്നത്?”
“സർ, ഇതു ചതിയല്ലേ? സ്വർണ്ണം പൂശിയാൽ പോലും 300 രൂപയിൽ കൂടാത്ത ഈ ലോകെറ്റ് അണിഞ്ഞാൽ പ്രശ്നങ്ങൽ മാറുന്നതെങ്ങിനെയാണു?” പ്രവീൺ ചോദിച്ചു.
“ പ്രവീൺ, വിശ്വാസമാണു മനുഷ്യ മനസ്സിന്റെ ആധാരം. പ്രവീൺ അംബലത്തിൽ പൊകാറുണ്ടോ?”
“ഞാൻ ഇടയ്ക്കു പോകാറുണ്ട്.” പ്രവീൺ പറഞ്ഞു.
“ താമസിക്കുന്നതു കേരളത്തിലായാലും, അന്റാർട്ടിക്കയിലായാലും , ദേവാലയത്തിൽ പോയാലും പോയില്ലെങ്കിലും, സന്തോഷത്തിലും, സങ്കടത്തിലും, ആപത്തിലും, ഞാൻ വിശ്വസിക്കുന്ന ദൈവം എന്നേ രക്ഷിക്കും എന്നു അടിയുറച്ച് വിശ്വസിക്കുന്ന ഒരാൾക്ക് ദേവാലയത്തിൽ പോകേണ്ട ആവശ്യം ഉണ്ടോ?”
“ഇല്ല” പ്രവീൺ പറഞ്ഞു.
“നമ്മുടേ ഉള്ളിൽ അവിശ്വാസത്തിന്റേ കണികയുണ്ട്. സന്തോഷം വരുംബോൽ പലരും ദൈവത്തേ മറക്കുന്നു. സങ്കടം വരുംബോൾ ആ അവിശ്വാസം കൂടുന്നു. മനുഷ്യനിൽ അവിശ്വാസം ഉള്ളതു കൊണ്ടാണു ഇത്രയുമധികം അംബലങ്ങളും പള്ളികളും ഇന്നും നിലനില്ക്കുന്നത്. ഞാൻ പറയുന്നത് ശരിയാണെന്നു പ്രവീണിനു തോന്നുന്നുണ്ടോ? ”
“യെസ് സർ. നിങ്ങൾ പറയുന്നതു ഒരർത്ഥത്തിൽ ശരിയാണു.” പ്രവീൺ പറഞ്ഞു.
“അഭിനയം എന്നതു നിസ്സാരമായ കാര്യമല്ല. ഇതുവരേ അനുഭവിക്കറ്റ്ഹ്ത സാഹചര്യങ്ങൽളും, വികാരങ്ങളും, ചിന്തകളും, നാം അഭിനയിച്ചു പ്രതിഫലിപ്പിക്കുംബോഴാണു ഒരാൾ മികച്ച നടനാകുന്നത്. പ്രവീൺ ഈ പരസ്യം നന്നായി അഭിനയിച്ചാൽ ആളുകളിൽ ചിലർ ഇതു വിശ്വസിക്കും. ഈ കുബേര ലോകെറ്റ് അണിഞ്ഞാൽ എന്റേ പ്രശ്നങ്ങൾ മാറും എന്നു അടിയുറച്ചു വിശ്വസിക്കുന്നവന്റേ ആ വിശ്വാസം മാത്രം മതി അവനേ ആ പ്രശ്നത്തിൽ നിന്നും രക്ഷിക്കാൻ. അങ്ങനെ ഈ പരസ്യം കാണുന്ന ഒരു ലക്ഷം പേരിൽ പത്തു പേർ ഇതു വിശ്വസിച്ചു വാങ്ങിയാൽ, അതിൽ കുറേ ആളുകളുടെ പ്രശ്നങ്ങൽ ആ വിശ്വാസം കൊണ്ടു സ്വമേധയാ മാറും. അവർ അതു ഇരുപതു പേരോടു പറയും. അങ്ങിനേ ആ വിശ്വാസം പടരും. പ്രവീൺ നന്നായി അഭിനയിച്ചാൽ , ആ പത്തു പേരുടെ വിശ്വാസം നേടിയാൽ, ആ പത്തു പേരുടെ പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയും. ആ പത്തു പേരെ ഒരർഥത്തിൽ നമ്മൾ സഹായിക്കുകയല്ലേ ചെയ്യുന്നത്? അഭിനയത്തിൽ പ്രവീണിന്റേ കഴിവു തെളിയിക്കാൻ പറ്റിയ ഒരവസരമാണിത്. പ്രവീൺ തയ്യാറാണോ ഒരു സ്ക്രീൻ ട്ടെസ്റ്റിനു?“
”ഞാൻ തയ്യാറാണു സർ.“ പ്രവീൺ പറഞ്ഞു.
”അങ്ങിനെയെങ്കിൽ നാളെ ഞങ്ങളുടെ സ്റ്റുടിയോയിലെക്കു നാളേ മൂന്നു മണിക്ക് വരൂ.“
”ശരി സർ“ പ്രവീൺ പറഞ്ഞു.
അദ്ദേഹത്തിനു ഒരു ഷേക്ക് ഹാന്റ് കൊടുത്തിട്ടു അവൻ കാബിനിൽ നിന്നും ഇറങ്ങി.
”അവിശ്വാസികൾ ഉള്ളടുത്തോളം കാലം ആളുകൾ നുണ പറയും. എന്നാൽ ആ നുണ കൊണ്ടു അവിശ്വാസികളിൽ കുറേ പേരെയെങ്കിലും വിശ്വാസികൾ ആക്കുവാൻ കഴിഞ്ഞാൽ, ആ നുണ പറയുന്നതിൽ എന്താണു തെറ്റ്?“
പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ താൻ അടുത്ത തീരുമാനത്തെ ശരിവെച്ചു കൊണ്ടു പ്രവീൺ മുന്നോട്ടു നടന്നു.
ഈ തത്ത്വത്തിൽ പ്രവീൺ എത്രത്തോളം വിശ്വസിക്കുനുവോ, അത്രത്തോളം നാളെ അവന്റെ അഭിനയം മികവേറും.
നാം വിശ്വസിക്കുന്ന കാര്യങ്ങൽ മാത്രമേ നമ്മുടെ മനസ്സിനു ഉൾകൊള്ളാൻ കഴിയൂ.
ഇതാണു യാധാർഥ്യം. ഇതിൽ ശരിയുമില്ല. തെറ്റുമില്ല. വിശ്വാസികളും അവിശ്വാസികളും മാത്രം. ശരി എന്നു ഒരാൾ വിശ്വസിക്കുനത് മറ്റൊരാൾക്കു തെറ്റായിരിക്കാം. ശരിയും തെറ്റും തമ്മിലുള്ള അന്തരം മനുഷ്യരുടെ വിശ്വാസം മാത്രം.
aval ennum sundari
അവൾ എന്നും സുന്ദരി
നീളമുള്ള മുടി നല്ലവണ്ണം ചീകി, പൊട്ടു തൊട്ട്, മാലയും വളയുമിട്ട്, ചുരിദാറോ പാവാടയോ ഉടുത്തു നില്ക്കുന്ന ശാലീന സുന്ദരികളും,ക്രോപ്പ് ചെയ്ത മുടിയും ജീൻസും ട്ടോപ്പും ചെറിയ മാലയും കമ്മലുമിട്ട് നില്ക്കുന്ന മോഡേൺ സുന്ദരികളും.
പലതരം വർണ്ണങ്ങളിൽ, തുളകൾ ഉള്ളതും ഇല്ലാത്തതും, പഴകിയതു പൊലെയിരിക്കുന്നവയും, വീതി കൂടിയതും കുറഞ്ഞതും അങ്ങനെ വ്യത്യസ്തമായ ജീൻസുകൾ. പെൺക്കുട്ടികളെ തോല്പിക്കുന്ന നീളത്തിലുള്ള തലമുടി. ക്രീമുകളും ജെല്ലുകളും തേച് സ്പൈക്കു ചെയ്തു വെച്ചിരിക്കുന്നവ വേറേ. ഷൂസുകളും , ഷർട്ടുകളും വർണശഭളം. ആൺകുട്ടികൾ അവരുടെ രീതിയിൽ അണിഞ്ഞൊരുങ്ങി നടക്കുന്നു.
ഹൈസ്കൂൾ മുതൽ കോളേജ് കാലം വരെ കാണുന്ന ഈ ചമയലിനു പിന്നിൽ അടിസ്ഥാനമായ എതിർ ലിംഗത്തോടു തോന്നുന്ന ആകർഷണ തത്ത്വം അതിന്റെ ഉച്ചസ്ഥായിയിൽ മുഴങ്ങി നിന്നു.
“ആൺകുട്ടികൾ നോക്കാനല്ലേ പെൺകുട്ടികൾ ഇങ്ങനെയൊക്കെ ഒരുങ്ങി നടക്കുന്നത്..” ഇതായിരുന്നു പൂവലന്മാരുടെ മറുപടി. പൂവാലശല്യം എന്നു പറയുമെങ്കിലും, ആ ശല്യത്തിനു വേണ്ടി ഒരുങ്ങി നടക്കുന്ന പെൺകുട്ടികൾ ഇകൂട്ടത്തിൽ ഇല്ലാതില്ല. കമന്റടികൾ കേട്ട് ചിരിചു കൊണ്ടു മുന്നോട്ടു നടക്കുന്ന പെൺകുട്ടികൾ എക്കാലവും പൂവാലന്മാർക്ക് പ്രോൽസാഹനം പടരുന്നു.
എന്നാൽ അണിഞ്ഞൊരുങ്ങി നടക്കുന്ന ഈ പ്രവർത്തിക്കു പിന്നിൽ ആകർഷണ തത്ത്വം മാത്രമാണെന്നു എനിക്കു വിശ്വാസമില്ലായിരുന്നു.അതിനു പിന്നിലുള്ള യഥാർഥ കാരണം ഞാൻ എന്നും അന്വേഷിച്ചുകൊണ്ടേയിരുന്നു.
പണ്ടു കാവിയണിഞ്ഞു നടന്ന വിവേകാനന്ദനോടു ഒരു വിദേശി ചോദിച്ചു ,“ നിങ്ങൾക്കു കോട്ടും സൂട്ടുമിട്ടു ഒരു മാന്യനായി നടന്നു കൂടേ?” അപ്പോൾ വിവേകാനന്ദൻ നല്കിയ മറുപടി ഇങ്ങനെ “നിങ്ങളുടെ നാട്ടിൽ തയ്യല്കാരാണു മാന്യന്മാരെ സൃഷ്ടിക്കുന്നത്. എന്നാൽ എന്റെ രാജ്യത്ത് സ്വഭാവ ശുദ്ധി കൊണ്ടാണു ഒരാൾ മാന്യനാകുന്നത്.”
ഈ പറഞ്ഞതിൽ തെല്ലും അതിശയോക്തി ഇല്ലാതില്ല. നല്ലവണ്ണം ഒരുങ്ങി നടക്കുന്ന എത്രയോ കള്ളന്മാരും കള്ളികളും നമ്മുടെ നാട്ടിലുണ്ട്. മാന്യതയുടെ മുഘം മൂടിയായി പലരും വസ്ത്രങ്ങളും അലങ്കാരങ്ങളും ഉപയോഗിക്കുന്നു.
ഞാൻ എന്റെ പല സുഹ്രുത്തുക്കളോടും ചോദിച്ചു, നിങ്ങൽ ഒരുങ്ങി നടക്കുന്നത് എന്തിനാണെന്ന്. കുറേയാളുകൾ ആകർഷണ തത്ത്വം പറഞ്ഞൊഴിഞ്ഞു. ചിലർ പറഞ്ഞു ‘ആത്മ വിശ്വാസം“ കിട്ടാനാണെന്നു. സ്വധൈര്യം തോന്നാൻ വസ്ത്രങ്ങലുടെ സഹായം വേണമെന്നുള്ളതു ഒരു പരിധി വരെ ശരിയാണു. സമൂഹത്തിൽ വസ്ത്ര നിർമാണ കുത്തകകൾ അങ്ങനെ ഒരു മാനദണ്ഡം ഒരുക്കി വച്ചു. മുഘക്കുരു വന്നാൽ വിഷമിക്കുന്ന, കണ്ണിനടിയിൽ കറുത്ത പാടുകൾ വന്നാൽ സങ്കടപ്പെടുന്ന ഒരു സമൂഹത്തിന്റെ അപകർഷതാ ബോധത്തെയും ഭയത്തേയും വൻക്കിട കബിനികൾ ലേപനങ്ങലുടെ രൂപത്തിൽ വിറ്റു കാശാക്കുന്നു.
കോളേജു കഴിഞ്ഞു ജോലിയിൽ പ്രവേശിക്കുംബോൾ, ”പ്രൊഫെഷ്ണൽ ട്രസ്സിങ്ങ്“ എന്ന പുതിയ വിഭാഗം തന്നെ പരിചയപ്പെട്ടു. ഒരൊ ജോലിക്കും ഒരൊരൊ വേഷം എന്ന മാനദണ്ടം ഉണ്ടായിരുന്നു. ആത്മവിസ്വാസം, അനുശാസനം, ആകർഷണം എന്നതിൽ കവിഞ്ഞ ഒരു കാരണവും ആ വസ്ത്ര ധാരണത്തിനു പിന്നിലുള്ളതായി ആരും പറഞ്ഞില്ല.
അടുത്തതായി കാണപ്പെട്ടത് വിവാഹ ശേഷമുള്ള ദംബധികളെയാണു. പങ്കാളിയുടെ ഇഷ്ടങ്ങളനുസരിച്ചു രൂപവും ഭാവവും മാറി വരുന്ന ഒരു പുതിയ വേഷവിധാനം. മാതാപിതാക്കളാകുന്ന ഘട്ടം വരുംബോൾ ഇനിയും വേഷങ്ങളിൽ മാന്യത കൈവന്നു.മക്കളുടെ അഭിപ്രായങ്ങളും വേഷത്തിൽ മാറ്റങ്ങൾ വരുത്തി.
എന്നാൽ ഇതൊന്നും ശാശ്വതമായ ഒരു കാരണമായിരുന്നില്ല. അച്ച്ചനോടോ അമ്മയോടോ വഴക്കിടുന്ന ദിവസം മക്കൾ ഒരുങ്ങില്ല. ഭർത്താവുമായി പിണങ്ങിയാൽ ഭാര്യ വിരൂപയുടെ ഭാവം ധരിക്കും. മേലധികാരി പിണങ്ങിയാൽ തൊഴിലാളി പിന്നെ ചിരിക്കില്ല. എത്ര വിലകൂടിയ വസ്ത്രം ധരിച്ചാലും മുഘത്തു ശോഭ ഇല്ലെങ്കിൽ സൗന്ദര്യം തോന്നില്ല. മനസ്സിന്റെ വികാരം അനുസരിച്ചു വേഷവിധാനങ്ങൾ മാറുന്നുവെങ്കിൽ, ഒരുങ്ങി നടക്കുന്നതിനു പിന്നിൽ നാം പറയുന്ന കാരണങ്ങൾ താല്കാലികമായ കാരണങ്ങൽ മാത്രമാണു.
അപ്പോഴാന്നു ഞാൻ അവരെ പരിചയപ്പെടുന്നത്. അൻപതു വയസ്സിൽ കൂടുതൽ പ്രായമുണ്ടായിരുന്നു. തേച്ചു മടക്കിയ സാരി വൃത്തിയായി ചൊരിഞ്ഞുടുതിരിക്കുന്നു. മുടി ചീകി കെട്ടിയിരുന്നു. വേഷത്തിനു അനുയോജ്യമായ ആഭരണങ്ങൾ. കയ്യിൽ ചെറിയ ഒരു പേഴ്സ്. വൃത്തിയുള്ള ചെരുപ്പുകൾ. ഞാൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ മറ്റൊരു നിലയിലായിരുന്നു അവരുടെ വീട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പല തവണ ഞാൻ അവരെ കണ്ടിട്ടുണ്ട്. ഒരിക്കൽ പോലും അവരുടെ മുഘത്തെ ശോഭ കുറഞ്ഞില്ല. ചിരി മാഞ്ഞില്ല. അവർ എന്നും സുന്ദരിയായിരുന്നു.
ഞാൻ അവരെ പരിചയപ്പെടുവാൻ തീരുമാനിച്ചു. ഞാൻ അവരുടെ വീട്ടിൽ ചെന്നു. ആ നിറഞ്ഞ പുഞ്ചിരി എന്നെ സ്വാഗതം ചെയ്തു. അവർ എന്നെത്തേയും പോലെ അന്നും സുന്ദരിയയിരുന്നു.അവരുടെ ഭർത്താവും അവിടെ ഉണ്ടായിരുന്നു. ഞാൻ എന്നെ പരിചയപ്പെടുത്തി. എന്നാൽ അവർ ചിരിചു കൊണ്ടു അവരുടെ ഭർത്താവിനോട് എന്തോ ആങ്ങ്യ ഭാഷയിൽ പറഞ്ഞു.
“അവൾകു സംസാരിക്കാൻ കഴിയില്ല”.ഭർത്താവു എന്നോടു പറഞ്ഞു. ഞാൻ ആകെ വിഷമിച്ചു. എന്നാൽ അവർ എന്നെ ആശ്വസിപ്പികുവാൻ ശ്രമിച്ചു. അവരുടെ ചിരി മാഞ്ഞില്ല. ഞങ്ങൽ സന്തോഷത്തോടെ സംസാരം തുടർന്നു. ഞാൻ അവരൊടു ചോദിച്ചു. “ ഒട്ടേറെ തവണ ഞാൻ ചേച്ചിയെ കണ്ടിട്ടുണ്ട്. എന്നും നിങ്ങൽ സുന്ദരിയായിരുന്നു. നിറഞ്ഞ ചിരിയും ഭംഗിയുള്ള ആഭരണങ്ങളും അണിഞ്ഞു എപ്പോഴും നടക്കുക എന്നതു എളുപ്പമുള്ള കാര്യമല്ല. ചേചിക്കു അതെങ്ങിനെ സാധിക്കുന്നു?”
അവർ ഒരു കടലാസെടുത്തു എന്തോ എഴുതി എനിക്കു നല്കി.
“ എന്നെ കാണുന്ന എല്ലാ ആളുകൾക്കും സന്തോഷം മാത്രം നല്കാനാണു ഞാൻ ആഗ്രഹിക്കുന്നതു. ദേഹത്തിന്റെ നാണവും വൈകല്യങ്ങലും മറയ്ക്കാൻ ഉപയോഗിക്കുന്ന വസ്ത്രങ്ങൽ, വൃത്തിയുള്ളതും ഭംഗിയുള്ളതും ആകുംബോൾ, എന്നെ കാണുന്ന കണ്ണുകൾകു സന്തോഷം ലഭികുന്നു. മനസ്സിന്റെ സങ്കടങ്ങളും സംഘർഷങ്ങളും മറയ്ക്കാൻ ഞാൻ പുഞ്ചിരിക്കുന്നു. അ പുഞ്ചിരിയിൽ എന്നെ കാണുന്നവരുടെ മനസ്സും നിറയുന്നു. ഞാൻ മരിച്ചു കഴിഞ്ഞാലും എന്നെ എല്ലവരും സന്തോഷത്തൊടെ മാത്രം ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
ആ വാകുകളിൽ ഇക്കാലമത്രേയും ഞാൻ തേടി നടന്ന ഉത്തരമുണ്ടായിരുന്നു. നാം എന്നും മറ്റുള്ളവരുടെ സന്തോഷത്തിന്റെ കാരണമാകണം എന്ന് ആഗ്രഹിക്കുന്ന മനസ്സിന്റെ സൗന്ദര്യമാൺ അതിനു പിന്നിൽ.
“ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം ” എന്നു മുത്തശ്ശി പറഞ്ഞതിന്റെ പൊരുൾ ഇതായിരിക്കുമോ?
4th Story
This is my latest post. My fourth story.
“Madyam + Nayam = Mounam”
Pls find the link attached to the page..
Short Story#3# “Ente thiricharivu”
എന്‍റ്റെ തിരിച്ചറിവ്
ശ്വാസം മുട്ടുന്നത് പോലെ .ഞാന്‍ കണ്ണ് തുറന്നു. താഴേക്ക് നോക്കി.
അതാ ഒരുത്തന്‍ ബെഞ്ചില്‍ ചാരിയിരുന്ന് ആസ്വദിച്ചു wills cigarette വലിച്ചു കയറ്റുന്നു. ജോഗ്ഗിങ്ങിനെന്നും പറഞ്ഞു വീട്ടില്‍ നിന്നും പുറപെട്ടു ഈ വിഷ പുക കാറ്റില്‍ പറത്തി ,എന്റെ ഉറക്കം കെടുതതിയ ക്രൂരന്‍!!
വെളുപ്പിന് തന്നെ ഒരാളെ ശപിക്കേണ്ടി വന്നതില്‍ എനിക്ക് വിഷമമുണ്ട് . സാരമില്ല.
ഒന്നു കൂടി കണ്ണും അടച്ചു കിടന്നു.
എന്റെ പുതിയ പാര്‍പിടത്തിലേക്ക് ചേകേറിയിട്ടു അധികം ദിവസമായില്ല.
രോഡിന് അഭീമുകീകരിക്കുന്ന ,കമ്പി മതിലിനു അരികില്‍ ഉള്ള childrens park – ഇലെ പച്ച പുതച്ച മരമായിരുന്നു അത്. ഞാനോ….. “ഒരു പച്ചില പാമ്പും “.
നേരം വെളുത്തു. കുറച്ചു നേരത്തെ പരിശ്രമം കൊണ്ട് കുറച്ചധികം പ്രാണികളെ കിട്ടി.
എന്റെ വയറും നിറഞ്ഞു. അടുത്ത ഒരുറക്കം കഴിഞ്ഞു നോക്കുമ്പോള്‍ അതാ മരത്തിനടിയിലെ ബെഞ്ചില്‍ സ്ഥാനം പിടിച്ചിരുന്നത് രണ്ടു college കമിതാക്കള്‍ ആയിരുന്നു.
ചക്ഷുശ്രവണന്‍ ആയതുകൊണ്ട് ഒരേ സമയം കാണാനും കേള്‍ക്കാനും കഴിയില്ലല്ലോ.
ഞാന്‍ കണ്ണടച്ചു.
സ്ത്രീ ശബ്ദം. ” എന്റെ വീട്ടില്‍ കല്യാണം ആലോചിക്കുനുണ്ട്. കോഴ്സ് കഴിയാരായല്ലോ.
ഇനി നിന്റെ കൂടെയുള്ള നാളുകള്‍ എണ്ണപെട്ടു കഴിഞ്ഞു. ”
പുരുഷ ശബ്ദം. ” ഓ അതു സാരമില്ല. മുന്ന് വര്‍ഷത്തെ ക്യാമ്പസ് പ്രണയം. അതു നമ്മള്‍ ആദ്യമേ പറഞ്ൂറപ്പിച്ചതല്ലേ..അപ്പോള്‍ ഇനിയുള്ള സമയം വിലപെട്ടതാണ്. പാഴാക്കാന്‍ പറ്റില്ല. പിന്നെ മൊബൈല് ഉണ്ടല്ലോ.”
” മോളേ….. അങ്ങോട്ട് പോകല്ലേ…. ” ഒരു സ്ത്രീയുടെ ഉച്ചത്തില്‍ ഉള്ള ശാസന കേട്ട് ഞാന്‍ കണ്ണ് തുറന്നു.
മരത്ണല്‍ കണ്ടു..ബെഞ്ചിലിരിക്കന്‍ ഒരു കൊച്ച് പെണ്‍ കുട്ടി ഓടി വന്നു കൊണ്ടിരുന്നു.
അവിടെ നടക്കുന്ന ചൂടന്‍ രംഗങ്ങളുടെ അപകടം മനസ്സിലാകിയത് കൊണ്ട്, ആ കുട്ടിയുടെ അമ്മ അതിന്റെ പിറകെ ഉച്ചത്തില്‍ ശാസിച്ചു കൊണ്ട് ഓടി വരുന്നു. ഇതൊരു “childrens park” ആല്ലേ? അതിനെ കുറ്റം പറയാന്‍ പറ്റില്ല.
എന്റെ ബെഞ്ചിലിരുന്ന കമിതതാക്കള്‍ എങ്ങോട്ടോ ഓടി മറഞ്ഞു.. “childrens park” പോലെ ..
ഒരു യുവ ജന പാര്‍ക്ക് ഉടനെ തുടങ്ങുന്നതാണു നല്ലത്.. ഞാന്‍ ഓര്‍ത്തു.
ഞങ്ങള്‍ മൃഗങ്ങള്‍ കല്യാണം കഴിക്കാറില്ല. ആര്‍ക്കും ആരെയും പ്രണയിക്കാം. പക്ഷേ ഞങ്ങള്‍ക്കിടയില്‍ വഞ്ചന ഇല്ല. അതിനുള്ള ബുധിയുമില്ല. ഞങ്ങളുടെ ശത്രുക്കളായ മനുഷ്യരും ഇതേ പാത തുടരുന്നതില്‍ ഞാന്‍ അഭിമാനിച്ചു.
ആകാശം ഇരുണ്ട് കൂടി. എല്ലാവരും പാര്‍ക്കില്‍ നിന്നും പോയ് കഴിഞ്ഞിരുന്നു. ഞാന്‍ കണ്ണടച്ചു. തവളകളുടെ ശബ്ദം മുഴങ്ങി നിന്നു. എനിക്ക് കൊതി അടക്കാനായില്ല. ഞാന്‍ കണ്ണ് തുറന്നു താഴേക്കിറങ്ങി. മഴ പെയ്യുവാന്‍ തുടങ്ങി. കുറച്ചധിക നേരത്തെ പ്രവര്‍ത്തനം കൊണ്ട് ഭക്ഷണം കുശാലായി. ഇനി സൂഘമായി ഉറങ്ങാം. ഞാന്‍ വീണ്ടും മരത്തിലേക്ക് കയറി.
സൂര്യന്‍ ഉദിക്കാന്‍ തുടങ്ങിയിട്ടില്ല. ആരോ നടക്കുന്ന ശബ്ദം കേട്ട് ഞാന്‍ കണ്ണ് തുറന്നു.
ഇരുണ്ട നിറത്തിലുള്ള മുണ്ടും, നീല നിറത്തിലുള്ള ബനിയനും ധരിച്ച ഒരു മധ്യ വയസ്കന്‍ .
ഒരു നീണ്ട കയറുമായി ബെഞ്ചിന്റെ മുകളില്‍ കയറി നില്കുന്നു. അയാള്‍ ആ കയറു കൊണ്ട് ഒരു കെട്ടു ഉണ്ടാക്കി ,അതു കഴുത്തില്‍ ഇടാന്‍ തുടങ്ങുന്നു. ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി നില്കുകയായിരുന്നു അയാള്‍ .ഞാന്‍ പേടിച്ചു .
അയാള്‍ ഇവിടെ തൂങ്ങി മരിച്ചാല്‍ ,നാളെ എന്റെ മരത്തിനു ചുറ്റും ആളുകള്‍ കൂടും. പിന്നെ അവര്‍ ആദ്യം തല്ലി കൊല്ലുക എന്നെയാവും. മറ്റൊന്നും ചിന്തിച്ചില്ല. ഞാന്‍ അയാളുടെ നേര്‍ക്ക് ചാടി. എന്നെ കണ്ട മാത്രയില്‍ അയാള്‍ എന്നെ വലിച്ചെറിഞ്ഞു കൊണ്ട് നിലവിളിച്ച് ജീവനും കൊണ്ടോടി.
മരിക്കാന്‍ തുനിഞ്ഞവന്‍ ആണെങ്കിലും അപ്രതീക്ഷിതമായി എന്നെ കണ്ടാല്‍ ആരായാലും പേടിക്കും.
ബുധിയില്ലെങ്കിലും ,ഞങ്ങള്‍ മൃഗങ്ങള്‍ സന്തുഷ്ടാരാണു. ഒരു മൃഗവും ആത്മഹത്യ ചെയ്‌ത ചരിത്രം ഞാന്‍ കേട്ടിട്ടില്ല. ബുധിമാന്‍ എന്നു ഞാന്‍ കരുതിയ ഈ ഇരുകാലി മനുഷ്യന്‍
ശുദ്ധ വിഡ്ഡി തന്നെ!
ആ തിരിച്ചരിവില്‍ ഞാന്‍ മരത്തിലേക്ക് മടങ്ങി. സ്വന്തം ജീവന്‍ രക്ഷിച്ച സന്തോഷത്തോടെ.
*************************************************************************************
Short Story #2# “Chumbanam”
ചുംബനം
വൈകുന്നേരം സമയം മൂന്ന് കഴിഞ്ഞിരുന്നു. ഉച്ച മയക്കതിനായി കയ്യില്‍ ഒരു വാരികയും പിടിച്ചു കട്ടിലില്‍ കിടക്കുമ്പോഴാണ് , മുറിയില്‍ ആരോ നടക്കുന്ന ശബ്ധം കേട്ട് ഞാന്‍ എഴുന്നേറ്റ് നോക്കിയത് .
എന്‌ജ്നിയരിംഗ് വിദ്യാര്‍ഥിയായിരുന്ന എന്‍റ്റെ മകന്‍ , semester vacation-ന് ഉച്ചയുറക്കം ശീലമാക്കിയിരുന്നു. എന്നാല്‍ ഇന്നു പതിവില്ലാതെ ഈ നേരത്ത് കുളിച്ചൊരുങ്ങി യാത്രായാവുന്നത് കണ്ടു ഞാന്‍ ചോദിച്ചു
“നിഖില്‍.. നീ എവിടേയ്ക്കാണ് പോകുന്നത് ഈ നേരത്ത്?”
” അമ്മാ.. ഈ വാരികയും വായിച്ചിരുന്നാല്‍ മതിയോ? ഞാന്‍ ഇന്നലെ തന്നെ അച്നോട് പറഞ്ഞു അനുവാദം വാങ്ിയിരുന്നല്ലോ. ഇന്നല്ലേ ചരിത്ര പ്രസ്സിദ്ധമായ ചുംബ്ന സമരം നടക്കുന്നത്. ആരുണും , അരവിന്ധും , മാത്യുവും ഇപ്പൊഴെത്ും. ഞങ്ങള്‍ എല്ലാവരും കൂടി മെര്‍റൈന്‍ ഡ്രൈവ് വരെ പോകുന്നു.”
കണ്ണാടിയുടെ മുമ്പില്‍ ഒരു കൈ പൊക്കെറ്റ്ഇല്‍ ഇട്ട് കൊണ്ട് ,മറു കൈ സ്പൈക് ചെയ്തു വെച്ചിരുന്ന മുടിയില്‍ തടവികൊണ്ട് അവന്‍ ചോദിച്ചു.
“How am I looking? Style ആയിട്ടില്ലേ അമ്മാ…”
അവന്റെ മുഘത്ത് കൌമാരത്തിന്റെ തുടിപ്പും ,സന്തോഷത്തിന്റെ ചിരിയും തിളങ്ങി നിന്നു.
ഞാന്‍ ചോദിച്ചു…” എന്താണീ ചുംബനസമരം?
” ഏതോ ഹോട്ടേല്ലോ മറ്റോ ആരോ തല്ലി….. ആ…. ആര്‍കറിയാം? എന്തായാലും സംഭവം ചുംബനമല്ലേ.. പോകാതിരിക്കാന്‍ പറ്റില്ല.”
അര്‍ഥാശൂന്യമായ ആ മറുപടി കേട്ട് ഞാന്‍ ഞെട്ടി .
“അവിടെ പോലീസും ഇതിനെ എതിര്‍ക്കുന്ന ആളുകളും മറ്റും കൈയ്യും കെട്ടി നോക്കി നില്കില്ല. തല്ലു കൊള്ളാന്‍ പോകണമെന്നു ഇത്ര ആഗ്രഹമുണ്ടോ നിനക്ക്?”
“തല്ലു കൊള്ളാന്‍ എന്നെ കിട്ടില്ല. ഞങ്ങള്‍ ഓടും.”
ഇതു പറഞ്ഞു കൊണ്ട് അവന്‍ ബെട്രൂമിന്റെ വാതിലിനരികില്‍ നിന്നിരുന്ന എന്റെ അടുത്തു വന്നു ശാസന പോലെ പറഞ്ഞു.. “കൈയ്യില്‍ അമ്മ എന്താ വള ഇടാന്‍ മറന്നു പോകുന്നത്? ഞാന്‍ തന്നെ എപ്പോഴും ഓര്‍മ്മപെടുട്ത്ണോ?”
ഞാന്‍ ഒന്നും മിണ്ടിയില്ല. ഡൈനിംഗ് ടേബിളില്‍ വെച്ചിരുന്ന ജഗ്ഗില് നിന്നും വെള്ളം കുടിച്ചു കൊണ്ട് അവന്‍ ഷൂസെടുക്കാന്‍ പോയി.
ഒന്‍പത്തില്‍ പടിക്കുന്ന എന്റെ മകള്‍ സ്കൂള്‍ കഴിഞ്ഞു കയറി വന്നത് അപ്പോഴാണ്.
തോളില്‍ നിന്നും ബാഗുരി വെച്ചു ഫാനുമിട്ട് സൊഫയില്‍ അവള്‍ ഇരുന്നു. അനുജതി വന്ന ശ്ബ്ധം കേട്ട് നിഖില്‍ മുന്‍ വശത്തെ മുറിയിലേക്ക് വന്നു.
“നിന്റെ കൂടെ സ്കൂള്‍ ബസില്‍ വരുന്ന ആ പയ്യന്മാരോട് നീ കൂടുതല്‍ കൂട്ട് കൂടാന്‍ പോകേണ്ട. കണ്ടാലെ അറിയാം അവന്മാര് ശെരിയല്ലെന്നു .”
ക്ഷീണം കൊണ്ടാവാം ,ചേട്ടന്റെ ശാസനയ്ക്കു അവള്‍ തലയാട്ടി . ഒന്നും പറഞ്ഞില്ല.
” പോക്ന്ണമെന്നു നിനക്കു നിര്‍ബന്ധമാണോ? ” എനിക്ക് ഇതിനോടു ഒട്ടും യോജിക്കാന്‍ ആവുന്നില്ല.” ഞാന്‍ അവനോട് ചോദിച്ചു.
“അമ്മ old generation ആണ്. new generation ആയി ചിന്തിക്കൂ അമ്മാ.. ഞാന്‍ വൈകില്ല. വേഗം തിരിച്ചു വരാം.”
കൌമാരത്തില്‍ ശാസിക്കുന്നത് എരി തീയില്‍ എണ്ണ ഒഴിക്കുന്നതിനു തുല്യമാണ്.
ഞാന്‍ ഒന്നും മിണ്ടിയില്ല.
അവന്റെ കൂട്ടുകാര്‍ അപ്പോള്‍ ഗെയ്റ്റിനരികില്‍ എത്തിയിരുന്നു. അവരെ കണ്ട സന്തോഷത്തില്‍ അവന്‍ വേഗം പുറത്തേക്ക് നടക്കാന്‍ ഒരുങ്ങി.
വാതില്‍ക്കല്‍ നിന്ന് കൊണ്ട് ഞാന്‍ പറഞ്ഞു…
“നീ ഒറ്റയ്ക്ക് പോകേണ്ട.. നിന്റെ ആനിയത്തിഎയും കൂടെ . കൂട്ടിക്കോ …
അവളും ചുമ്ബികട്ടെ… വേണമെങ്കില്‍ ഞാനും കൂടെ വരാം. എനിക്കും ഉണ്ടല്ലോ ചുംപിക്കാനുള്ള സ്വാതന്ത്ര്യം. ”
എവിടെന്നോ പാഞ്ഞ് എത്തിയ മഴക്കാര്‍ പോലെ അവന്റെ മൂഘം ഇരുണ്ടു.
അതു അവന് ഉള്ള്‌കൊള്ളാന്‍ കഴിഞ്ഞില്ല.
അമ്മയോ അനിയത്ിയോ മറ്റാരെ എങ്കിലും നോക്കുന്നത് അവന് ആലോചിക്കാന്‍ കൂടി കഴിയുമായിരുന്നില്ല.
അവന്റെ മുഘത്തെ ചിരി മാഞ്ഞു. തല താഴ്‌ന്നു. കാലുകള്‍ ആരോ പിന്നില്‍ നിന്നും വലിക്കുന്നത് പോലെ ,അവന്‍ പതുക്കെ മുന്നോട്ട് നീങ്ങി.
അലക്ഷ്യവും അര്‍ഥാശൂന്യവുമായി മുന്നോട്ട് നടന്നു നീങ്ങുന്ന യുവത്വത്തെ ഒരു നിമിഷം ചിന്തിപിക്കാനായതില്‍ ഞാന്‍ ആസ്വസിച്ചു.
*********************************************************************************************************
Short Story #1# Daivathinte Aashayakuzhappam
ദൈവത്തിന്റെ ആശയകുഴപ്പം
———————–
“അമ്മേ എനിക്ക് മാത്രമേ രണ്ടാഴ്‌ച്ച ലീവ് ഉള്ളൂ.. രമ്യയുടെ ലീവ് കിട്ടുമ്പോള്‍ അടുത്ത വര്‍ഷം പകുതിയാവും.
അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ വരുന്നില്ല. ”
ഏറ്‌റെ നാള്‍ കൂടി മകനെ കാണുവാനുള്ള തീവ്രമായ ആഗ്രഹം കൊണ്ട് മാത്രമാണ് ആ അമ്മ
“ഈ വര്‍ഷത്തെ ലീവ് നിനക്കിപ്പോള്‍ ഈ മാസം കിട്ടുമല്ലോ.. മോന്‍ വരില്ലേ?…”
എന്നു ചോദിച്ചത്.
ബഹ്‌ര്ൈനില്‍ നിന്നുള്ള മകന്റെ മറുപടി കേട്ടപ്പോള്‍ ആഴമുള്ള കത്തി മനസ്സില്‍ കുത്തിഇറങ്ങിയത് പോലെയാണ് അവര്‍ക്ക് തോന്നിയത്. അതില്‍ പൊടിഞ്ഞ ചോര , കണ്ണില്‍ നിന്ന് കണ്ണുനീറായി ധാരമുരിയാതൊഴുകി.
ഫോണ്‍ അവര്‍ താഴെ വച്ചു. എന്നാലും റിസിവെറില്‍ നിന്നും കൈ എടുകാതെ
അവര്‍ അനങ്ങാതെ നിന്നു.
ജനലരികിലൂടെ അവര്‍ മുറ്റത്തേക്കു നോക്കി. മുപ്പതു വര്‍ഷത്തിലേറെ കടന്നു പോയിരുന്നെങ്കിലും ,
മകന്‍ ആ മുറ്റത്ത് പിച്ച വച്ചു നടക്കുന്നതും ഓടി കളിക്കുന്നതുമെല്ലാം അവര്‍ കണ്ടു.
ഒറ്റ മകനായതുകൊണ്ടാവാം ,അവരുടെ ജീവിതത്തില്‍ ആ മകനേക്കാളും പ്രിയങ്കരമായ മറ്റോന്നും
ഈ ലോകത്തില്ലായിരുന്നു. പത്തു പതിനഞ്ച്് വര്‍ഷങ്ങള്‍ക്കധദികം നിഴല്‍ പോലെ
കൂടെ കളിച്ചും ചിരിച്ചും നടന്നിരുന്ന ഓരോരോ ഓര്‍മകളും ഒരു ചിത്രമെന്ന പോലെ അവര്‍ക്ക് കാണാമായിരുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍ബ് വിധവയായ തനിക്ക് ,എന്നു ആശ്രയം ഭര്‍ത്താവിന്റെ
ഓര്‍മകളും ,പിന്നെ ഈ മകനും മാത്രമായിരുന്നു. എന്നാല്‍, വീട്ടില്‍ ആരൊരും
ഇല്ലാതെ തനിച്ചു കഴിയുന്ന അമ്മയെ കാണാന്‍ ഭാര്യയുടെ ലീവ് തടസ്സമായി നില്‍ക്കുമ്പോള്‍ ,
മകനും കുറേ ഓര്‍മകളും ,ഫോണ്‍ വിളികളിലൂടെ മാത്രം കേള്‍ക്കുന്ന ശബ്ധവും മാത്രമായി കഴിഞ്ഞിരുന്നു
എന്ന യാധാര്‍ത്യവും അവര്‍ തിരിച്ചറിഞ്ഞു.
ആ കണ്ണുനീര്‍ ചാല്‍ നിലച്ചു. അമ്പലത്തിലേക്ക് പോകുവാന്‍ വേണ്ടി
പച്ച കരയുള്ള മുണ്ടും നേരിയതും ഉടുത്തു നിന്ന ആ അമ്മ , കണ്ണ് തുടച്ചു കൊണ്ട് ,
വാതിലടച്ച് അമ്പലത്തിലേക്ക് പോയി.
മകന്റെ നാളില്‍ പുഷ്‌പാഞ്ജലികൂള്ള രസീത് വാങ്ങി നടയ്ക്കല്‍ വച്ചു കൊണ്ട്
മഹാദേവനോട് തൊഴുകൈയോടെ പ്രാര്‍ഥിച്ചു..
“എന്റെ മകനെ കാത്ത് കൊള്ള്ണേ ഭഗവാനേ…”
ഈ പ്രാര്‍ഥന ദൈവം കേള്‍ക്കുമോ.. അതോ ഇല്ലയോ?
ദൈവങ്ങള്‍ക്കും ഉണ്ടാകും ആശയകുഴപ്പങ്ങള്‍ …..അല്ലേ ??
**************************************************************************************


