ennu swantham njaan

എന്ന് സ്വന്തം,ഞാൻ

ഇരുപതുകളുടേ ഒരു പതിറ്റാണ്ട് കഴിഞ്ഞ്,അതിന്റെ അവസാന ദിവസം ഇന്ന്, ഞാൻ എനിക്ക് എഴുതുന്ന ഒരു തുറന്ന കത്ത്. നാളേ മുതൽ ഞാൻ മുപ്പതുകാരി. നാളെ എന്റെ ജന്മദിനം. ഇതേ പൊലൊരു ദിവസം ഞാൻ അനുഭവിച്ചത് ഇരുപതികളിലേക്കു പ്രവേശിക്കുനതിന്റേ തലേ ദിവസമായിരുന്നു. അന്നു പക്ഷെ എനിക്കു ഇന്നത്തെകാളും ആകാംഷയും ഭയവും ഉല്കണ്ടയും ഉണ്ടായിരുന്നു. എന്നാൽ ഇന്നു ഞാൻ സന്തുഷ്ടയാണു.
വിദ്യാഭ്യാസത്തിൽ ഒരു ചെറിയ കാൽ വെയ്പ്പ് . അതു പൂർത്തിയായതൊടെ ജോലി. അങ്ങനെ സ്വാതത്രത്തിന്റേയും അഭിമാനത്തിന്റേയും നാളുകൾ. അതുകഴിഞ്ഞു കല്യാണം. ആദ്യമായി പ്രണയം തോന്നിയ വ്യക്തിയേ തന്നെ, സ്വന്തം മാതപിതാക്കളുടേ അനുഗ്രഹത്തോടേ കല്യാണം കഴിക്കാൻ പറ്റുക എന്നുള്ളതു എന്റെ ജീവിതത്തിലേ മഹാഭാഗ്യങ്ങളിൽ ഒന്നാണ്‌. അങ്ങനെ പിതാവിന്റെ തണലിൽ നിന്നും ഭർത്താവിന്റെ അരികിലേക്കു. ഈ മാറ്റം വളരെ വലുതാണു. പെൺ കുട്ടിയിൽ നിന്നും യുവതിയില്ലേക്ക്. സ്നേഹം വാങ്ങി ശീലിച്ച വ്യക്തി സ്നേഹം നല്കാൻ ശീലിക്കേണ്ട സമയം. പാചകം ഒരു കലയാണ്‌ എന്നാണ്‌ പലരും പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാൽ അതിൽ ഉത്തരവാദിത്വം എന്ന പൊൻ തൂവൽ ചാർത്തപെടുംബോൾ അതിലെ കല മങ്ങി തുടങ്ങും. സ്വന്തം അമ്മയെ മനസ്സാ തൊഴുതു പോകും. അങ്ങനെ പുതിയ ജീവിതത്തിലെ പുതുമകൾക്കും പൊരുത്തകേടുകൾക്കും താള പിഴകൾകുമ്മുള്ള ഒരു പരിഹാരമായാണു ഒരു കുഞ്ഞിന്റേ ജനനം എന്നു പലരും വിശ്വസിക്കുന്നതു. എന്നാൽ ഇതിനോടു ഞാൻ യോജിക്കുന്നില്ല.

കുട്ടിയുടെ ജനനത്തിനു ശേഷവും വേർപ്പിരിയുന്ന എത്രയോ ബന്ധങ്ങൾ.നമ്മുടേ രണ്ടു കണ്ണും അതിന്റേ യധാസ്ഥാനത്ത് ഇരിക്കുംബോഴാണു നമ്മുടേ കാഴ്ച്ച പൂർത്തിയാകുന്നത്. അതിൽ ഒന്നിന്റേ സ്ഥാനം മാറിയാൽ അവസ്ഥ ഭീകരമായിരിക്കും. ഈ രണ്ടു കണ്ണുകൾ പോലെയാണു ഒരു കുട്ടിക്കു അതിന്റേ മാതാപിതാക്കൾ. ഒരുമിച്ചിരുന്നു ഒരേ പോലെ പ്രവർത്തിച്ചാൽ മാത്രമേ ഒരു കുട്ടിക്ക് നേർവഴി കാണാൻ കഴിയൂ. അതു കൊണ്ടു തന്നെ ഒരുമിച്ചു മുന്നേറുവാൻ കഴിയും എന്ന് ഉറപ്പു വന്നതിനു ശേഷം മാത്രം കുട്ടി ജനിക്കുന്നതാണു നല്ലതു എന്നാണു എന്റെ അഭിപ്രായം. സ്വന്തമായി ജോലിയും വിദ്യാഭാസവുമുള്ള സ്വതന്ത്രരായ സ്ത്രീയും പുരുഷനുമുള്ള ഈ കാലഘട്ടത്തിൽ ഈ അഭിപ്രായത്തിനു വളരേ പ്രസക്തിയുള്ളതായി എനിക്കു തോന്നുന്നു. ഇരുപത്തിയാറാം വയസ്സിൽ ഞാൻ ഒരമ്മയായി. മാതൃത്വം എന്നതു ശക്തിയാന്നു. ആ ശക്തിയുടെ അടിസ്ഥാനം ശുധമായ സ്നേഹവും.

മകൻ പിറന്നതോടെ ഞാൻ ജോലി രാജി വെച്ചു. ഒരു പിതാവിനു തന്റെ കുഞ്ഞിനു നല്കാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം അമ്മയുടെ സമയമാണെന്ന്‌ എവിടെയോ വായിച്ചതു ഞാൻ ഓർകുന്നു. എന്നാൽ ഇന്നത്തെ ജീവിത ശൈലിയിൽ പ്രാരാബ്ധങ്ങളുടെ നടുവിൽ അങ്ങിനെ ഒരവസരം ലഭിക്കാൻ പല അമ്മമാർക്കും കഴിയാറില്ല. ഈ കഴിഞ്ഞ ജീവിതത്തിൽ എന്റെ ഭർത്താവു എനിക്കു നല്കിയ ഏറ്റവും നല്ല സമ്മാനവും അതു തന്നെ.

കൈകുഞ്ഞുങ്ങളേ ഡേ കെയറിൽ ആക്കിയിട്ടു ജോലിക്കു പോകേണ്ടി വരുന്ന ഓരോ സ്ത്രീയേയും ഞാൻ മനസ്സു കൊണ്ട് ബഹുമാനിക്കുന്നു. മൂന്ന് മാസം മുതൽ ആറു മാസം വരെയാണു പല സ്ഥാപനങ്ങളിലും സ്ത്രീകൾക്കു പ്രസവത്തിനുള്ള ലീവ് ലഭിക്കുന്നത്. കുട്ടി ജനിച്ചാൽ കുറഞ്ഞതു ആറു മാസമെങ്കിലും മുലപ്പാൽ കുടിച്ചു വളരണം എന്ന പ്രക്രിതി നിയമത്തേ പോലും പാലിക്കാൻ പറ്റാത്ത വ്യവസ്ഥ. കുറഞ്ഞതു ആറു മുതൽ എട്ടു മാസം വരെ എങ്കിലും ലീവു നല്കണം എന്നു ഞാൻ ഈ സമൂഹത്തോടു അഭ്യർത്തികുന്നു. ഭാവി തലമുറയുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്‌. എന്റെ മകനു ഒൻപതു മാസം പ്രായമായപ്പോൾ ഞാൻ വീണ്ടും പാർട്ട് ട്ടൈം ആയി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ അവനു നാലു വയസ്സാകാൻ പോകുന്നു.

ഈ കടന്നു പോയ പത്തു വർഷം ജീവിതത്തിലേ ഒരു വഴിത്തിരിവാണു. പത്തു വർഷം കൊണ്ടു എന്റെ കാഴ്ചപ്പാടുകൾ മാറി. ചിന്തകളിൽ പക്വത വന്നു. ഞാൻ ഒരു സ്ത്രീ ആണെന്ന് ഇന്നു ഞാൻ അഭിമാനത്തോടെ പറയും. എന്നാൽ പണ്ടത്തെ ഞാനും, ഇന്നത്തേ എന്നിലും അതേ പോലെ ഞാൻ കാത്തു സൂക്ഷിക്കുന്ന ഒരേയൊരു കാര്യം എന്നിലേ കുട്ടിത്തമാണു. ഒളിച്ചു കളിക്കാനും മരത്തിൽ കയറാനും എനിക്കിന്നും കൊതിയാണു.

പ്രതിസന്ധികൾ ഒട്ടേരെ വന്നെങ്കിലും ജീവിതമെന്ന കലാലയത്തിൽ ദൈവമെന്ന പ്രിൻസിപ്പാൾ നടത്തിയപരീക്ഷകളായിരുന്നു അവ. ദൈവം എന്ന സങ്കല്പത്തിൽ ഞാൻ അർപിച്ച വിശ്വാസത്തിൽ ഞാൻ മുന്നോട്ടു നടക്കുന്നു.

ഇനി അടുത്ത പത്തു വർഷങ്ങൾ എങ്ങനെയാകും എന്നു എനിക്കറിയില്ല.ആദ്യമായി സ്കൂളിൽ പോകുന്ന കുട്ടി അമ്മയുടെ കൈവിരൽ വിടാതെ കരയും. എന്നാൽ ക്ലാസ് കഴിഞ്ഞു കൂട്ടുകാരുമൊത്തു കളിച്ച് ചിരിചു വരും. മാറ്റം മാത്രമാണല്ലോ എന്നും സ്ഥായിയായ ഭാവം. എന്നാൽ മാറ്റത്തെ നാം എന്നും എതിർക്കുന്നു.
ഇരുപതുകളുടെ കൈ പിടിചു മുപ്പതുകളിലേക്കു പ്രവേശിക്കുംബോൾ ആകെയുള്ള കൈ മുതൽ വിശ്വാസം മാത്രം.
ക്ലാസ് കഴിഞ്ഞു ചിരിച്ചു പുറത്തിറങ്ങുന്നതു പോലെ അടുത്ത പത്തു വർഷങ്ങൾക്കൊടുവിൽ ചിരിച്ചു കൊണ്ടു ഞാൻ പുറത്തു വരും എന്ന സ്വപ്നം മാത്രം.

നാളെ മാർച് 14, 2015.
പേര്‌ : സുമി വിനയൻ
വയസ്സ് : മുപ്പത്

എന്നു സ്വന്തം,
ഞാൻ.

Leave a comment

Website Built with WordPress.com.

Up ↑