Short Story #1# Daivathinte Aashayakuzhappam

ദൈവത്തിന്റെ ആശയകുഴപ്പം
———————–
“അമ്മേ എനിക്ക്‌ മാത്രമേ രണ്ടാഴ്‌ച്ച ലീവ് ഉള്ളൂ.. രമ്യയുടെ ലീവ് കിട്ടുമ്പോള്‍ അടുത്ത വര്‍ഷം പകുതിയാവും.
അതുകൊണ്ട്‌ ഞാന്‍ ഇപ്പോള്‍ വരുന്നില്ല. ”

ഏറ്‌റെ നാള്‍ കൂടി മകനെ കാണുവാനുള്ള തീവ്രമായ ആഗ്രഹം കൊണ്ട്‌ മാത്രമാണ്‌ ആ അമ്മ

“ഈ വര്‍ഷത്തെ ലീവ് നിനക്കിപ്പോള്‍ ഈ മാസം കിട്ടുമല്ലോ.. മോന്‍ വരില്ലേ?…”
എന്നു ചോദിച്ചത്‌.

ബഹ്‌ര്ൈനില്‍ നിന്നുള്ള മകന്റെ മറുപടി കേട്ടപ്പോള്‍ ആഴമുള്ള കത്തി മനസ്സില്‍ കുത്തിഇറങ്ങിയത്‌ പോലെയാണ്‌ അവര്‍ക്ക് തോന്നിയത്‌. അതില്‍ പൊടിഞ്ഞ ചോര , കണ്ണില്‍ നിന്ന് കണ്ണുനീറായി ധാരമുരിയാതൊഴുകി.

ഫോണ്‍ അവര്‍ താഴെ വച്ചു. എന്നാലും റിസിവെറില്‍ നിന്നും കൈ എടുകാതെ
അവര്‍ അനങ്ങാതെ നിന്നു.

ജനലരികിലൂടെ അവര്‍ മുറ്റത്തേക്കു നോക്കി. മുപ്പതു വര്‍ഷത്തിലേറെ കടന്നു പോയിരുന്നെങ്കിലും ,
മകന്‍ ആ മുറ്റത്ത്‌ പിച്ച വച്ചു നടക്കുന്നതും ഓടി കളിക്കുന്നതുമെല്ലാം അവര്‍ കണ്ടു.
ഒറ്റ മകനായതുകൊണ്ടാവാം ,അവരുടെ ജീവിതത്തില്‍ ആ മകനേക്കാളും പ്രിയങ്കരമായ മറ്റോന്നും
ഈ ലോകത്തില്ലായിരുന്നു. പത്തു പതിനഞ്ച്് വര്‍ഷങ്ങള്‍ക്കധദികം നിഴല്‍ പോലെ
കൂടെ കളിച്ചും ചിരിച്ചും നടന്നിരുന്ന ഓരോരോ ഓര്‍മകളും ഒരു ചിത്രമെന്ന പോലെ അവര്‍ക്ക് കാണാമായിരുന്നു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍ബ് വിധവയായ തനിക്ക്‌ ,എന്നു ആശ്രയം ഭര്‍ത്താവിന്റെ
ഓര്‍മകളും ,പിന്നെ ഈ മകനും മാത്രമായിരുന്നു. എന്നാല്‍, വീട്ടില്‍ ആരൊരും
ഇല്ലാതെ തനിച്ചു കഴിയുന്ന അമ്മയെ കാണാന്‍ ഭാര്യയുടെ ലീവ് തടസ്സമായി നില്‍ക്കുമ്പോള്‍ ,
മകനും കുറേ ഓര്‍മകളും ,ഫോണ്‍ വിളികളിലൂടെ മാത്രം കേള്‍ക്കുന്ന ശബ്ധവും മാത്രമായി കഴിഞ്ഞിരുന്നു
എന്ന യാധാര്‍ത്യവും അവര്‍ തിരിച്ചറിഞ്ഞു.

ആ കണ്ണുനീര്‍ ചാല്‍ നിലച്ചു. അമ്പലത്തിലേക്ക് പോകുവാന്‍ വേണ്ടി
പച്ച കരയുള്ള മുണ്ടും നേരിയതും ഉടുത്തു നിന്ന ആ അമ്മ , കണ്ണ് തുടച്ചു കൊണ്ട്‌ ,
വാതിലടച്ച്‌ അമ്പലത്തിലേക്ക് പോയി.

മകന്റെ നാളില്‍ പുഷ്‌പാഞ്ജലികൂള്ള രസീത് വാങ്ങി നടയ്ക്കല്‍ വച്ചു കൊണ്ട്‌
മഹാദേവനോട് തൊഴുകൈയോടെ പ്രാര്‍ഥിച്ചു..

“എന്റെ മകനെ കാത്ത് കൊള്ള്ണേ ഭഗവാനേ…”

ഈ പ്രാര്‍ഥന ദൈവം കേള്‍ക്കുമോ.. അതോ ഇല്ലയോ?

ദൈവങ്ങള്‍ക്കും ഉണ്ടാകും ആശയകുഴപ്പങ്ങള്‍ …..അല്ലേ ??

**************************************************************************************

One thought on “Short Story #1# Daivathinte Aashayakuzhappam

Add yours

Leave a comment

Website Built with WordPress.com.

Up ↑